Articles

‘നീതി’ ഒരു പകരം വീട്ടലിന്റെ കഥ. ചിത്രീകരണം പൂർത്തിയായി.

ഒരു പകരം വീട്ടലിന്റെ കഥയുമായി എത്തുകയാണ് ‘നീതി’ എന്ന കൊച്ചു ചിത്രം. ഇടം ക്രിയേഷൻസിന്റെ ബാനറിൽ രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ എന്നിവർ  ചേർന്ന് നിർമ്മിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്യുന്നു.



ഗ്രാമപ്രദേശത്ത് സ്വസ്ഥമായി ജീവിക്കുന്ന രാജനും മിനിയും. ഇവരുടെ ഏക മകൾ ശ്യാമ മൃഗീയമായ പീഡനത്താൽ മരണപ്പെടുന്നു. ഷിബു ശ്രീരാജ്, രാജേഷ് എന്നീ മൂന്ന് ചെറുപ്പക്കാരെ പ്രതികളായി പിടികൂടുന്നു.

ശ്യാമയുടെ അച്ഛൻ രാജൻ പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമം തുടങ്ങി. ഒരു പ്രതികാരദാഹിയായി അയാൾ മാറുകയായിരുന്നു. തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.



ഇടം ക്രിയേഷൻസിനു വേണ്ടി രാജലക്ഷ്മി ഇല മനമറ്റം, വേണു അമ്പലപ്പുഴ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നീതി എലിക്കുളം ജയകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കഥ – അജി പാലക്കാടൻ, ചായഗ്രഹണം – ശശി നാരായണൻ, അസോസിയേറ്റ് ഡയറക്ടർ – എബിൻ എബ്രഹാം കട്ടപ്പന, അസോസിയേറ്റ് ക്യാമറാമാൻ – പട്ടുരാജൻ, എഡിറ്റിംഗ് – ഫിലോസ് പീറ്റർ, ആർട്ട് – വിൻസന്റ്, പ്രൊഡക്ഷൻ കൺട്രോളർ – ആർ കെ മാമല, പിആർഒ – അയ്മനം സാജൻ.

ആർ.കെ.മാമല, രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ, ജെസ്സി കോതമംഗലം, ഫിലിപ്പ് ഓടയ്ക്കൽ, സുമേഷ് വിദ്യാധർ, ത്രയാൻ, അൻസാർ താഹ കായംകുളം, സിയോണ ഷാജി, മനോജ് വിഷ്ണു, കാശിനാഥ്, ആദിത്യൻ അജികുമാർ, ആവണി അജികുമാർ, മിനിഉണ്ണി, ദീപ ബിനോയ്, ഷേർളി ഫിലിപ്പ്, ശ്യാം മറവൻ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More