ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന ‘പിറന്തനാള്‍ വാഴ്ത്തുക്കള്‍’ എന്ന തമിഴ് സിനിമ, 56 – മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (IFFI) ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിന്റെ രചനയും, സംവിധാനവും, ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. തമിഴിൽ നിന്നും നിരവധി ചിത്രങ്ങൾ എത്തിയെങ്കിലും, മലയാളിയായ രാജു ചന്ദ്രയുടെ ചിത്രത്തിനാണ് സെലക്ഷൻ ലഭിച്ചത് എന്നത്, തമിഴ് സിനിമയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്ലാന്‍ 3 സ്‌റുഡിയോസിന്റെ ബാനറിൽ റോജി മാത്യു, രാജു ചന്ദ്ര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഐ ആം എ ഫാദര്‍’ എന്ന സിനിമക്കു ശേഷം രാജു ചന്ദ്ര സംവിധാനം ചെയുന്ന “പിറന്തനാള്‍ വാഴ്ത്തുക്കള്‍.”
തീർത്തും തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച കോമഡിയും, സസ്പെന്‍സും നിറഞ്ഞ ഒരു കുടുംബചിത്രമാണ്.

മലയാളിയായ ഐശ്വര്യ അനില്‍ ആദ്യമായി ഈ തമിഴ് സിനിമയില്‍ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലുള്ളത്. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മറ്റ് അഭിനേതാക്കള്‍ സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്‍, അമിത് മാധവന്‍, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്‍, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍ എന്നിവരാണ്.
സഹനിര്‍മ്മാണം: മാത്തന്‍സ് ഗ്രൂപ്പ്, എഡിറ്റര്‍: താഹിര്‍ ഹംസ, സഹസംവിധാനം: ബിനു ബാലന്‍, ലിറിക്സ്: റുക്സീന മുസ്തഫ, ഇമ്പരസ്.
സംഗീതം: GKV, നവനീത്, പശ്ചാത്തല സംഗീതം: GKV, ആർട്ട്: വിനോദ്കുമാര്‍, മേക്കപ്പ്: പിയുഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശികുമാര്‍, വസ്ത്രം: സുല്‍ഫിയ മജീദ്, ഭക്തവത്സലന്‍, സ്റ്റുഡിയോ: പ്ലാന്‍3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ്: ലാലു ദാസ്, ഡിസൈന്‍: പ്ലാന്‍ 3.

ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്‍ 3 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് “പിറന്തനാള്‍ വാഴ്ത്തുക്കള്‍”.
നവംബർ 20 മുതൽ 28 വരെ ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേള ഗോവയിൽ നടക്കുന്നത്. നവംബർ 23നു പിറന്തനാൽ വാഴ്ത്തുക്കൾ സിനിമ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുത്ത സദസ്സിന് മുന്നിൽ പ്രദർശിപ്പിക്കും.
അയ്മനം സാജൻ
