ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിന്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. ഉടൻ തീയേറ്ററിലെത്തും.
ആക്ഷന് പ്രാധാന്യമുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണിത്. വ്യത്യസ്തമായ കഥയും, അവതരണവും ചിത്രത്തെ മികച്ചതാക്കുന്നു. അരിസ്റ്റോ സുരേഷ് ഒരു ആദിവാസി നേതാവായി ആലപിക്കുന്ന ഗാനം പ്രേക്ഷകരുടെ മനസ്സ് കീഴടക്കും.
ഒരു ഗ്രാമത്തിൽ നിന്ന്, ഒരു ദിവസം ഒരു ഡോക്ടർ, വക്കീൽ, അക്ബാരി എന്നിവർ കൊല്ലപ്പെടുന്നു. ഗ്രാമത്തിലെ പ്രധാനികളായിരുന്നതുകൊണ്ടാവാം, ഈ കൊലപാതകങ്ങൾ ഗ്രാമത്തിൽ കോളിളക്കം സൃഷ്ടിച്ചു. ഡി. വൈ.എസ്.പി ഡേവിഡ് സാമുവേലിന്റെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം തുടങ്ങി. തുടക്കത്തിൽ തന്നെ വലിയ പ്രതിസന്ധികളാണ് ഡേവിഡ് സാമുവേലിന് നേരിടേണ്ടി വന്നത്. അതിനെയെല്ലാം തരണം ചെയ്ത്, കൃത്യമായ അന്വേഷണവുമായി ഡേവിഡ് സാമുവേൽ മുന്നോട്ട് കുതിച്ചു.
ഹാഫ്മൂൺ സിനിമാസിനു വേണ്ടി ഷാജു ആർ നിർമ്മിക്കുന്ന ഐ.പി.സി. 302 എന്ന ചിത്രം ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം – ജെ.സത്യൻ, ക്യാമറ – ഐ.ഷെഫീക്ക്, എഡിറ്റിംഗ് – റെയാൻ ടൈറ്റസ്, ഗാനങ്ങൾ – അനീഷ് പൂയപ്പള്ളി, സംഗീതം – ശ്രീരാജ്, ആലാപനം – അരിസ്റ്റോ സുരേഷ്, ശിവകുമാർ, ആർട്ട് – ആൽവിൻ കടപ്പാക്കട, മേക്കപ്പ് – ശിവജി, ആർ.കെ.പത്തനാപുരം, കോസ്റ്റ്യൂം – റഷീദ കൊല്ലം, സംഘട്ടനം – സന്തോഷ് കൊല്ലം, ക്യാപ്റ്റൻ ഗിരീഷ്, നൃത്തം – സതീഷ് പല്ലവി, റെക്കാർഡിസ്റ്റ് – ബിജു,പ്രഭാകരൻ, ശരവണൻ, സ്റ്റുഡിയോ – ത്രി കൊല്ലം, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – എഫ്.എൻ എന്റർടൈൻമെന്റ്.
അരിസ്റ്റോ സുരേഷ്, കെ.വി.ശങ്കർ, രമേശ് വിളപ്പിൽശാല, ഷാജു റാവുത്തർ, മഹേഷ്, രാജേഷ് ഭാഗ്യരാജ്, സന്തോഷ് കൊല്ലം, ക്യാപ്റ്റൻ ഗിരീഷ്, ദീപിൻ, സുധീന്ദ്ര കുമാർ, ജെ.സത്യൻ, ശിവജി, റെയാൻ, ഷഹീർ, ഉല്ലാസ്, ഡോ.സതീഷ്, സുജിത്ത്കരിപ്ര, ശ്യാം, ശ്രീഹരി, അജ്മി, കനകലത, ബീന രാജേഷ്, ശ്യാമിലി ഗിരീഷ്, മാസ്റ്റർ മിഷാൽ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ