Articles

സജു വർഗീസിന്റെ ” രാമഴവില്ല് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.

മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും, കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹ്രസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്രസ്വ ചിത്രം “രാമഴവില്ല്” ഫിലാഡൽഫിയായിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചു.



“അക്കരക്കാഴ്ചകൾ” എന്ന വെബ് സീരീസിലൂടെയും, നിരവധി സിനിമകളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത, അമേരിക്കൻ മലയാളികളുടെ അഭിമാന കലാകാരൻ ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്. ട്രൈസ്റ്റേറ്റ് ഏരിയായിൽ അറിയപ്പെടുന്ന നർത്തകിയും, ലാസ്യ ഡാൻസ് അക്കാദമിയിലൂടെ നിരവധി കുട്ടികൾക്ക് നാട്യകല അഭ്യസിപ്പിക്കുകയും, ആരോഗ്യ സേവന രംഗത്തെ നിറസാന്നിധ്യവും, സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്ത, ആശാഅഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു.



മികച്ച സംഘാടകനും, ഫോമ എന്ന ദേശീയ സംഘടനയുടെ വൈസ് പ്രസിഡണ്ടും, “ശുക്രൻ” എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവക്കുകയും ചെയ്ത ഷാലു പുന്നൂസും, കേരളത്തിലും, അമേരിക്കയിലും ഹാസ്യരസപ്രധാനമായ നിരവധി വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ച്, കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ ഫിലഡൽഫിയായിലെ അതുല്യ കലാകാരൻ ജോർജ്ജുകുട്ടി ജോർജ്ജും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.



കെസിയ വിഷ്വൽ യു.എസ്.എ അവതരിപ്പിക്കുന്ന “രാമഴവില്ല്”, ക്യാമറ, സംവിധാനം – സജു വർഗീസ്, കഥ, തിരക്കഥ, സംഭാഷണം – ഫിലിപ്പ് തോമസ്, പി.ആർ.ഒ – അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ രാമഴവില്ല് ഉടൻ പ്രേഷകരുടെ മുമ്പിലെത്തും.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

/* Onam*/