ജയേഷ് പണിക്കർ
നേടിയെടുക്കാൻ നിരവധി ലക്ഷ്യങ്ങളുണ്ടെന്ന തിരിച്ചറിവുനേടി, മുന്നോട്ട്, മുന്നോട്ടെന്ന മുദ്രാവാക്യവുമായി മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ വനിതകൾ. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, ആരോഗ്യം, കുടുംബം, രാഷ്ട്രീയം എന്നീ മേഖലകളിൽ അവർ നേടിയ മുന്നേറ്റങ്ങളുടെ, പ്രതിസന്ധികളിൽ പകച്ചുനിൽക്കാതെ അവർ കരസ്ഥമാക്കിയ നേട്ടങ്ങളുടെ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് മാർച്ച് 8, ലോക വനിതാദിനം.
കാലഘട്ടം കുതിച്ചു പാഞ്ഞിട്ടും ലിംഗസമത്വം എന്നത് മനുഷ്യാവകാശത്തിന്റെ വെല്ലുവിളിയായി തുടരുന്നു.
തുല്യാവകാശവും തുല്യപ്രാതിനിധ്യവും തുല്യനീതിയും തേടിയുള്ള സ്ത്രീകളുടെ നിരന്തരമായുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, സ്ത്രീപക്ഷ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് മാർച്ച് എട്ടിന് സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ എത്തിച്ചേരുന്നത്.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും എല്ലാവർക്കും മികച്ച ഭാവി രൂപപ്പെടുത്താനും നമുക്ക് ഒന്നിക്കാം!
“INVEST IN WOMEN: ACCELERATE PROGRESS” എന്ന പ്രമേയത്തെ അന്വർത്ഥമാക്കാൻ നമുക്കൊന്നിച്ച് ശ്രമിക്കാം.
ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീകളുടെ ക്ഷേമവും കൈവരിക്കണ്ടത് നിർണായകമായ ഈ കാലഘട്ടത്തിൽ, സാമൂഹ്യബോധവത്കരണത്തിനായി കാവ്യശിഖയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ എളിയ ശ്രമത്തെ നമുക്ക് നെഞ്ചേറ്റാം.
– അയ്മനം സാജൻ
#malayalam #kerala #entertainment #manicheppu #OnLine #March8 #InternationalWomensDay #InvestInWomen #articles