ആദ്യമായി ഒരു കൊച്ചുമകളുണ്ടായതിന്റെ സന്തോഷത്തിലാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് സ്റ്റാഫായ സിന്ധു. എന്തായാലും തിരുവോണത്തിന് ലീവ് കിട്ടും. അത്യാവശ്യം ഓണസാധനങ്ങളൊക്കെ വാങ്ങി, ഡ്യൂട്ടി ലിസ്റ്റിനുവേണ്ടി കാത്തിരുന്നു....
വർഷത്തിലൊരിക്കൽ എല്ലാപേർക്കും ഒരു ഭാഗ്യദിനം ഉണ്ടാകുമെന്നു കേട്ടിട്ടില്ലേ? മാലാഖ അനുഗ്രഹം തരുന്ന ദിവസം! ഒരുപക്ഷേ, നമുക്കാർക്കും അറിയില്ല എപ്പോഴാണ് നമ്മളുടെ ഭാഗ്യദിനം വരുന്നതെന്ന്....
പിള്ളച്ചന്റെ റൂബി പട്ടിക്ക് അടുത്ത വീട്ടിലെ വർക്കിയുടെ ടോമിയോട് വല്ലാത്ത പ്രണയമായിരുന്നു. രണ്ടു പേരും കൂട്ടിൽ നിന്നും പരസ്പരം അവരുടേതായ ഭാഷയിൽ പ്രണയം കൈമാറി. കൂട്ടിൽ നിന്നും പുറത്തുവിടുന്ന നേരം നോക്കി രണ്ടു പേരും...
രാത്രിയില്‍ പെട്ടെന്നാണ് കാറ്റും മഴയും വന്നത്. പുറത്ത് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അപ്പൊഴേ വിചാരിച്ചതാണ് കറന്‍റ് പോകുമെന്ന്. സാധാരണ വൈദ്യുതി പോയാല്‍ ഉടന്‍ തന്നെ വരാറുണ്ട്. രണ്ടു മൂന്നു പ്രാവശ്യം...
അയാൾ ലോകംമുഴുവൻ അറിയപ്പെടുന്ന ഒരു നടനും, സാമൂഹ്യ സേവകനുമായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം എന്തിനും ഏതിനും എത്തുന്ന നന്മയുള്ള നിറസാന്നിധ്യം. കാലങ്ങൾക്കിപ്പുറം ഗ്ലാമറെല്ലാം നഷ്ടപ്പെട്ട് സിനിമയൊന്നും ചെയ്യാതെയായി....
നാണിയമ്മ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കുട്ടികളില്ല. ഓടിട്ടചെറിയ വീട്ടിലാണ് നാണിയമ്മ താമസിക്കുന്നത്. മഴക്കാലമായാൽ വെള്ളം അകത്തേക്ക് ഇറ്റ് വീഴും. പട്ടിക ചിതൽ തിന്നു തീർത്തിരിക്കുന്നു. മച്ചിങ്ങ വീണ് കുറെ ഓടുകൾ...
സായന്തനത്തിന്റെ മടിത്തട്ടിലിരുന്ന് പതിവുപോലെ അയാൾ കഥയെഴുതുകയാണ്. കഥയുടെ ക്ലൈമാക്‌സിലെത്താനായതിനാൽ തലയ്ക്കു ചൂടുപിടിച്ച് ഗാഢമായ ചിന്തയിലാണ്ട എഴുത്താണ്. ശുഭ ചായയുമായി കുറേ നേരമവിടെ നിന്നു. പിന്നീട് ക്ഷമകെട്ട് അവൾ പറഞ്ഞു....
മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന പുസ്തകകെട്ടുകൾക്കിടയിൽ നിന്ന് ഒരുനിലവിളി കേട്ടു. “എന്നെ പുറത്തെടുക്കൂ എനിക്ക് ശ്വാസം മൂടുന്നു.” സമീപത്തുള്ള മഷിക്കുപ്പി അത് കേട്ടു ഓടിച്ചെന്നു....