അപ്പോഴാണ് ലൈലയുടെ ഇണപ്രാവുകളെക്കുറിച്ചുള്ള ചിന്ത ക്വൈസിനുണ്ടായിരുന്നത്. ആ പ്രാവുകള്‍ നല്ല ഇണക്കമുള്ളവയാണ്. അതിന്റെ കാലില്‍ കെട്ടി ഒരു പ്രണയസന്ദേശം അവള്‍ക്ക് കൈമാറുന്നതാവും ഉചിതം....
ആഘോഷം കഴിഞ്ഞ് ക്വൈസ് കൊട്ടാരത്തിലെത്തിയത് തികച്ചും വൃത്യസ്തനായ ഒരു യുവാവായി ട്ടാണ്. കളിയിലും മൃഗവേട്ടയിലും കലാപ്രകടനങ്ങളിലും വ്യാപൃതനായിരുന്ന ക്വൈസ് പെട്ടെന്ന് തന്നെ എല്ലാം ഉപേക്ഷിച്ച് തീര്‍ത്തും മൌനിയായി. സദാനേ...