ഭാരത മനസ്സുകളില്‍ വിദേശാധിപത്യത്തിനെതിരെ കഠോരമായ അസംതൃപ്തി ജനിപ്പിച്ച സ്വരാഷ്ട്രവാദിയായ ദേശീയ നേതാവ് ലോകമാന്യ ബാലഗംഗാധര തിലകന്റെ 101-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ എന്ന് ഗര്‍ജിച്ച ഭാരതത്തിന്റെ വീരകേസരി ആയിരുന്നു തിലകന്‍.
1905 ല്‍ ബംഗാള്‍ വിഭജന പ്രഖ്യാപനത്തിനു ശേഷം സ്വാതന്ത്ര്യ സമരത്തില്‍ ഒരു പുതിയ ഉണര്‍വ് വന്നപ്പോള്‍ ബാലഗംഗാധര തിലകന്‍ സ്വരാജ്യം, സ്വദേശി, വിദേശ ബഹിഷ്‌ക്കരണം, ദേശീയബോധം വളര്‍ത്താനാവശ്യമായ വിദ്യാഭ്യാസം എന്നിങ്ങനെ നാലു ആശയങ്ങള്‍ മുന്നോട്ടു വച്ചു.
ധീരവും നിസ്വാര്‍ത്ഥവുമായ രാജ്യസേവനത്തെ മുന്‍നിറുത്തിയാണ് ‘ലോകമാന്യന്‍’ എന്ന വിശേഷണം ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. 1920 ഓഗസ്റ്റ് 1 ന് തിലകന്‍ അന്തരിച്ചു.
– മഹേഷ് കുമാർ