മലയാള നോവലുകളെ കുറിച്ച് പറയുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളെ കുറിച്ച് പ്രതിപാദിക്കാതെ പോകാൻ കഴിയില്ല. വളരെ ലളിതവും സാധാരണക്കാരന്റെ ഭാഷയിലുമാണ് ബഷീർ എഴുതിയ കൃതികളിൽ ഏറെയും. കൂടുതലും ഹാസ്യത്തിന്റെ മേമ്പോടിയോടു കൂടിയുള്ളവയായിരുന്നു മിക്ക നോവലുകളും.
അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കുറച്ചു നോവലുകളുടെ സമാഹാരമാണ് ‘പാത്തുമ്മയുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും’ എന്ന പുസ്തകം. ‘പാത്തുമ്മയുടെ ആട്’ കൂടാതെ ശബ്ദങ്ങൾ, മരണത്തിന്റെ നിഴലിൽ, ജീവിതനിഴൽപ്പാടുകൾ, മാന്ത്രികപ്പൂച്ച എന്നെ നോവലുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസി ബുക്ക്സ് ആണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത്.
ആവശ്യക്കാർക്ക് താഴെ കൊടുത്തിരിക്കുന്ന link വഴി പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.