ഷൊർണ്ണൂരിന് സമീപം അനങ്ങൻമല എന്ന സ്ഥലത്തെ കുറിച്ച് എത്രപേർക്ക് അറിയാം? ആ സ്ഥലത്തു കൂടിയുള്ള ഒരു യാത്രയാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇപ്പോൾ അനങ്ങൻമല ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് കേട്ടോ.
പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഒട്ടപ്പാലം ഫോറസ്റ്റ് റേഞ്ചിലാണ് അനങ്ങൻമല സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 45 കിലോമീറ്ററും ഒറ്റപ്പാലത്തു നിന്ന് 15 കിലോമീറ്റർ അകലെയുമാണ് ഈ സ്ഥലം. ഇവിടുത്തെ കുന്നിൻ പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 2500 ഏക്കറാണ്, പ്രദേശം മുഴുവൻ വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. വിശാലമായ പച്ചപ്പ് നിറഞ്ഞ ഇവിടുത്തെ വനത്തിൽ വിവിധതരം വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്നു.
കേരളത്തിലെ പ്രശസ്തമായ നദികളിലൊന്നായ ഭരതപുഴ ഈ പ്രദേശത്തിന്റെ ആകർഷണമാണ്. മനോഹരമായ ഭൂപ്രകൃതി, പാറകളുള്ള താഴ്‌വരകൾ, മനോഹരമായ കാഴ്ചകൾ, മനോഹരമായ അന്തരീക്ഷം എന്നിവ സഞ്ചാരികൾക്ക് നല്ലൊരു അനുഭവം ആയിരിക്കും.
അനങ്ങൻമലയിൽ എത്താനുള്ള റൂട്ട് അറിയാനായി ഇവിടെ click ചെയ്യാം: