സുജ ശശികുമാർ
അത്തമാണിന്നു
പത്തു പൊൻപണമേറെ കിട്ടുകിൽ
അച്ഛനോർത്തുനിൽപ്പുണ്ട് കടയിൽ
അച്ചുവിന്നൊരു കസവുമുണ്ടു വാങ്ങണം
നേർ പാതിക്കൊരു ചേലവാങ്ങിടേണം.
ചേലൊത്ത പെൺകിടാങ്ങൾക്കോ
ചമയങ്ങളെല്ലാമൊരുക്കിടേണം.
മുറ്റം ചെത്തിമിനുക്കിടേണം
വട്ടത്തിൽ ചാണകം മെഴുകിടേണം
ഒക്കെയുമോർത്തങ്ങു നിന്നിടുമ്പോൾ
പെട്ടെന്നുരുൾപൊട്ടി കഷ്ടമായിട്ടെല്ലാമൊലിച്ചങ്ങു പോയി പാരിലിൽ…
കഷ്ടമി തല്ലാതെന്തു ചൊല്ലാൻ
അച്ഛന്റെ ആശകൾ വ്യർത്ഥമായി.
അത്തത്തിനച്ഛനന്നോർമ്മയായിട്ടച്ചു
ഇന്നുമച്ഛനെ ഓർത്തു കരഞ്ഞിടുന്നു.
അത്തമല്ലോണമില്ലന്നു മിന്നും
അച്ഛനില്ലാത്തൊരോണം വേണ്ട.
കൊല്ലമിന്നെത്ര കഴിഞ്ഞീടിലും
കണ്ണുനീരോർമ്മയാണത്ത മിന്നും…..