30.8 C
Trivandrum
December 26, 2024
Movies

ഇന്ദ്രപുരാണം 2022 – മുഴുനീള കോമഡി കുടുംബചിത്രം തുടങ്ങുന്നു.

വ്യത്യസ്തമായ കഥയും, അവതരണവുമായി ‘ഇന്ദ്രപുരാണം’ എന്ന മുഴുനീള കോമഡി കുടുംബചിത്രം ചിത്രീകരണം തുടങ്ങുന്നു. ഫോർഎസ് ക്രീയേഷൻസിനു വേണ്ടി ഷാജി പാല നിർമ്മിക്കുന്ന ഈ ചിത്രം കരുമാടി രാജേന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. പ്രമുഖ കോമഡി താരമായ കോട്ടയം സോമരാജ് തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു. ക്യാമറ – രതീഷ്, ഗാനങ്ങൾ – സുനിൽ വള്ളിയിൽ, സംഗീതം – ബാബുജി കോഴിക്കോട്, എഡിറ്റർ – ബർളി, പ്രൊഡക്ഷൻ ഡിസൈനർ – സുവർണ്ണൻ ശൂരനാട്, പി.ആർ.ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കും.

നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഇന്ദ്രപുരാണത്തിന്റെ ചിത്രീകരണം ചെങ്ങന്നൂരിൽ ഉടൻ ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More