നവാഗത സംവിധായകനായ സുജിത്ത് ശിവൻ സംവിധാനം ചെയ്യുന്ന ‘ജരാവ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം മാള കണക്കൻ കടവ് പുഴക്കര റിസോർട്ടിൽ നടന്നു. സഞ്ജീവനി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ അവസാനം തുടങ്ങും.
കഥ, തിരക്കഥ, സംവിധാനം – സുജിത്ത് ശിവൻ, കോ.പ്രൊഡ്യൂസർ – ഷെല്ലി, നസീബ് ഇൻ അസോസിയേഷൻ വിത്ത് നെടിയത്ത് ഗ്രൂപ്പ്, ക്യാമറ – ഉണ്ണികൃഷ്ണൻ, സംഗീതം -സായി ബാലൻ, എഡിറ്റർ – സനൽ അനിരുദ്ധൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിജു കൊടുങ്ങല്ലൂർ, മേക്കപ്പ് – രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – ലിജീഷ് അണക്കത്തിൽ, പി.ആർ.ഒ – അയ്മനം സാജൻ
സാജു നവോദയ, ശിവജി ഗുരുവായൂർ, ബാജിയോ ജോർജ്, വിനയ പ്രസാദ്, മാത്യൂസ് പവർട്ടി, ദേവിക കെ നായർ, ദിയ, നിമിഷ ബിജു, എയ്ഞ്ചൽ ദിയ, രതീഷ് കൃഷ്ണൻ, ഷിജു പത്മാസ്, ഷെല്ലി, ഡെസ് മോൻ, അനിൽ എന്നിവരോടൊപ്പം സാജു നവോദയയുടെ ഭാര്യ രശ്മി സാജുവും അഭിനയിക്കുന്നു.
ഘോരവനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന വ്യത്യസ്തമായ ക്രൈം ത്രില്ലർ ചിത്രമായ ജരാവ ഏപ്രിൽ അവസാനം പാലക്കാട് കല്ലടിക്കോട് കൊമ്പൻചോലയിൽ ചിത്രീകരണം തുടങ്ങും.
– അയ്മനം സാജൻ