നഷ്ടബോധങ്ങൾ ഒത്തിരി മനസ്സിലുണ്ടെങ്കിലും ആത്മാഭിമാനത്തോടെ, സ്വകാര്യ അഹങ്കാരത്തോടെ ജീവിക്കുന്ന പലതരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. അതിൽ സിനിമയുബായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ കണക്കെടുത്താൽ പ്രൊഡക്ഷൻ മുതൽ, പോസ്റ്റർ ഒട്ടിക്കുന്നവർ വരെ ഉണ്ട്. ഏതു മേഖലയിലായാലും ജോലി ചെയ്യാൻ തുടങ്ങുന്നത്, സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് തന്നെയാണ്. എന്ത് ജോലിയായാലും ഞാൻ ആ സിനിമയുടെ ഭാഗമാണ് എന്ന് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ സിനിമാ തൊഴിലാളികൾ. സിനിമയുടെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന ഇത്തരം തൊഴിലാളികളിൽ ഒരാളാണ് രാമൻ. പോസ്റ്റർ ഒട്ടിക്കുന്ന തൊഴിൽ ചെയ്ത് ജീവിക്കുന്ന രാമനായി നടൻ മനുരാജ് എത്തുന്നു. ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമം എന്ന ചിത്രത്തിലാണ് മനുരാജ് രാമൻ എന്ന കഥാപാത്രമായി എത്തുന്നത്.
കൊറോണസമയത്തു ദിവസക്കൂലി ഇല്ലാതെ ജീവിതം വഴിമുട്ടിയ ഒരു വലിയ സമൂഹം തന്നെയുണ്ട് ഇവിടെ. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ ഒരു വിഭാഗമാണ് പോസ്റ്റർ ഒട്ടിക്കുന്നവരും, ഓപ്പറേറ്റേഴ്‌സും. തീയേറ്ററിൽ പോസ്റ്റർ ഒട്ടിച്ചു ജീവിതം കഴിച്ചു പോന്ന രാമന്റെ ജീവിതം കാഠിന്യമേറിയതായിരുന്നു. രാമനായി മനുരാജ് കെങ്കേമത്തിൽ തിളങ്ങി. ഒരു ജീവിതം മുഴുവൻ സിനിമക്കായി ഉഴിഞ്ഞുവച്ച രാമനായി മനുരാജ് ജീവിച്ചു എന്ന് അണിയറക്കാർ അഭിപ്രായപ്പെടുമ്പോൾ, മനുരാജിന്റെ പെർഫോമൻസ് കാണുവാൻ കാത്തിരിക്കുന്നൂ ഒരു കൂട്ടം കലാസ്നേഹികൾ.
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാഹ്‌മോൻ ബി പറേലിൽ എഴുതി സംവിധാനം വിർവഹിച്ച കെങ്കേമം ചിത്രീകരണം അന്തിമഘട്ടത്തിൽ എത്തി. ക്യാമറ – വിജയ് ഉലഗനാഥ്, ആർട്ട് – ജോസഫ് നെല്ലിക്കൽ ,വസ്ത്രാലങ്കാരം – ഭക്തൻ മാങ്ങാട്, സംഗീതം – ദേവേഷ് ആർ നാഥ്, മേക്കപ്പ് – ലിബിൽ മോഹൻ, പി. ആർ. ഒ – അയ്മനം സാജൻ, ഷെജിൻ അലപ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫ് കരൂപ്പടന, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ഫാസിൽ പി ഷാഹ്‌മോൻ, ഫൈസൽ ഫാസി.
ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ ജോസഫ്, സലിം കുമാർ, മനുരാജ്, അബു സലിം, സുനിൽ സുഗത, മോളി കണ്ണമാലി, സാജു നവോദയ, അരിസ്റ്റോ സുരേഷ്, ജെയ്‌മോൻ സേവ്യർ, ബാദുഷ, ഇടവേള ബാബു എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ