പെറ്റു വളർത്തിയിട്ടും, തെരുവിൽ ജീവിക്കേണ്ടി വന്ന ഒരമ്മയുടെ ദുരിത ജീവിത കഥ അവതരിപ്പിക്കുകയാണ് ‘അണഞ്ഞിട്ടും അണയാതെ’ എന്ന ഹ്യസ്വചിത്രം. ലൂതറൻ സഭയിലെ ഫാ.സുബിൻ ആർ.വി, കൃസ്ത്യൻ മീഡിയ സെന്ററിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം, ബാലു വിമൽ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ ടെലികാസ്റ്റ് ചെയ്യും.
മക്കളെ പോറ്റി വളർത്തുന്ന ഒരു അമ്മ.ഇളയ മകൾ അന്ധനായ ഒരാളെ പ്രണയിച്ച് വീട് വിട്ടപ്പോൾ വളരെ ദു:ഖിച്ചു. പക്ഷേ, മറ്റ് മക്കൾ പ്രായമായ അമ്മയെ തെരുവിൽ തള്ളിയപ്പോൾ, അവിടെയെത്തി അമ്മയെ സ്വീകരിച്ച്, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ, അന്ധന്റെ കൂടെ ഒളിച്ചോടിയ ഇളയ മകൾ എല്ലാവർക്കും ഒരു മാതൃകയായി. അമ്മ അവളുടെ വീട്ടിൽ അണയാത്ത ദീപമായി പ്രകാശിച്ചു.
നല്ലൊരു സന്ദേശ ചിത്രമാണ് അണഞ്ഞിട്ടും അണയാതെ. കാറ്റുവിതച്ചവൻ എന്ന മലയാള സിനിമയ്ക്ക് ശേഷം കൃസ്ത്യൻ മീഡിയ സെന്റർ നിർമ്മിക്കുന്ന ഹ്യസ്വചിത്രമാണ് ‘അണഞ്ഞിട്ടും അണയാതെ’. കൃസ്ത്യൻ മീഡിയ സെന്റർ അവതരിപ്പിക്കുന്ന ‘അണഞ്ഞിട്ടും അണയാതെ’ എന്ന ചിത്രം ബാലു വിമൽ രചന, സംവിധാനം നിർവഹിക്കുന്നു. പ്രൊജക്റ്റ് ഹെഡ് – ഫാ.സുബിൻ, ഡി.ഒ.പി – സൂരജ് കല്ലിയൂർ, സംഗീതം, എഡിറ്റിംഗ് – മിഥുൻ എം.എസ്. ഫാക്ടറി, പ്രൊഡഷൻ കൺട്രോളർ- ഷാജി ലാൽ, കല – അബിൻ ഗ്രേസ്, മേക്കപ്പ് – രജനി അജ്നാസ്, അസോസിയേറ്റ് ഡയറക്ടർ – വിഷ്ണുവെള്ളിയോടൻ, അസിസ്റ്റന്റ് ഡയറക്ടർ – ഷഹാന ഷിജു, കോസ്റ്റ്യൂംസ് – ബിനു പുലിയറക്കോണം, പി.ആർ.ഒ – അയ്മനം സാജൻ, സ്റ്റിൽ – ആനന്ദ്, ഡിസൈൻ – ഫ്ലക്സോ.
അനിൽ ചങ്ങനാശ്ശേരി, ജിജി ജോർജ്, ശ്യാമള അമ്മ, സംഗീത് ശിവ, ബിനു പുളിയിറക്കോണം, സ്മിത, അഞ്ചന, ബേബി നെസിക, മാസ്റ്റർ അനന്തു, മാസ്റ്റർ ഷാരോൺ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ