78-ൽ പാലക്കാട് മാനാം കുറ്റിയിൽ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകം, അത് കണ്ടു നിന്ന പയ്യൻ മോഹൻ മാനാം കുററി ഇന്ന് തന്റെ അമ്പത്തെട്ടാം വയസ്സിൽ സിനിമയാക്കുന്നു. പാല പുത്ത രാവിൽ എന്നു പേരിട്ട ഈ ചിത്രം ശശീധരൻ തെക്കുമ്പുറം നിർമ്മിക്കുന്നു. പത്രപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ മോഹൻ മാനാം കുറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഒ.ടി.ടിയിൽ ഉടൻ റിലീസ് ചെയ്യും.
കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകത്തിൽ, പഴയ സോഷ്യലിസ്റ്റ് പാർട്ടിയിലെ മെമ്പറായിരുന്ന ചന്ദ്രനാണ് മരിച്ചത്. കൊല നടത്തിയത് അതേ പാർട്ടിയിലുള്ള, വാസു, കൃഷ്ണൻ, പളനിയാണ്ടി, രാജൻ എന്നിവരായിരുന്നു. പങ്കജം എന്ന പെൺകുട്ടിയുമായി ചന്ദ്രൻ പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്രനോടൊപ്പം കാമുകിയെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതക കഥ, ചെറിയ മാറ്റങ്ങളോടെ, ഹൊററിനും, ത്രില്ലറിനും പ്രാധാന്യമുള്ള കഥയാക്കി മാറ്റുകയായിരുന്നു.
അഭയ ചിക്കു ക്രീയേഷനു വേണ്ടി ശശീധരൻ തെക്കുമ്പുറം നിർമ്മിക്കുന്ന പാല പൂത്ത രാവിൽ മോഹൻ മാനാം കുററി രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – സ്വാമി കണ്ണാടി, ഗാനരചന – കൃഷ്ണകുമാർ കൊങ്ങാട്, സംഗീതം – ജാഫർ പാലക്കാട്, ആലാപനം – മിഥുലാരാജ്, നേഹരാജ്, പ്രൊഡക്ഷൻ ഡിസൈനർ – ഷെറീഫ് പാലക്കാട്, കല – കുപ്പുസ്വാമി, മേക്കപ്പ് – കൃഷ്ണൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ കഞ്ചിയോട്, സഹസംവിധാനം – സരസ് ബാബു തച്ചൻപറ, സ്റ്റിൽ – സുരേഷ്, പി.ആർ.ഒ – അയ്മനം സാജൻ
ഷെമീർ, സ്നേഹ ചിത്തി റായി, ഗ്രീഷ്മ, ശ്രീകുമാർ തിരുവില്വാമല, മഹിദാസ്, ജയശ്രീ, സുശാസനൻ, സൂര്യദാസ്, ഷെറീഫ് പാലക്കാട്, ശ്രീവരീഷ്ഠൻ, ലീലാമ്മ, മീരാൻകുട്ടി, വേണു തിരുവില്വാമല, ജയപ്രകാശ് എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ