സാംസങ് ഗാലക്‌സി എസ് 20 FE 5G, ഇന്ത്യയിൽ മാർച്ച് 30 നാണ് എത്തുന്നതെന്ന് ട്വിറ്റർ പോസ്റ്റിലൂടെ കമ്പനി സ്ഥിരീകരിച്ചു. ’Notify me’ ബട്ടൺ ഉപയോഗിച്ച് ഫോണിന്റെ രജിസ്ട്രേഷൻ പേജും സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ഉണ്ട്. സാംസങ് ഗാലക്‌സി എസ് 20 FE കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഎസിൽ 4G, 5G വേരിയന്റുകളിൽ അവതരിപ്പിച്ചുവെങ്കിലും ഫോണിന്റെ 4G വേരിയന്റ് മാത്രമാണ് ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 4G വേരിയന്റിൽ നിന്ന് വ്യത്യസ്തമായി സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിപണിയിലെത്തും.
പ്രത്യേകതകൾ
2020 ഒക്ടോബറിൽ യുഎസിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ് 20 FE 5G ഒരു ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 SoC ആണ്. സാംസങ് One UI 3.0 യുമായി ഡ്യുവൽ സിം (നാനോ + ഇ-സിം) ഡിവൈസ് ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2,400×1,080 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 84.8 ശതമാനം ആസ്പെക്ട് റേഷിയോയും (aspect ratio) 407 പിപി പിക്‌സൽ ഡെൻസിറ്റിയും (density) ഉൾക്കൊള്ളുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുള്ള ഈ സ്മാർട്ട്‌ഫോണിൽ 12 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. ബാറ്ററിയുടെ കാര്യത്തിൽ, 15W ഫാസ്റ്റ് വയർ, വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് (mAh) ബാറ്ററിയുണ്ട്.