
രതീഷ് അഞ്ചാലുംമൂട്
കരിയിലക്കിളിയെ വായാടീ…
ഇന്നലെ എന്തേ വന്നീല…
തൊടിയിലിരിക്കും
എന്നരികില്‍…
കലപില കൂട്ടി നടന്നീല…
ഇല്ല ഞാനിനി മിണ്ടില്ല
നിന്നുടെ കൂടെ കൂടില്ല
എത്ര വിളിച്ച് കരഞ്ഞാലും
എന്നോടൊപ്പം കൂട്ടില്ല…
പാലപ്പത്തിന്‍ പകുതിയ്ക്കായി
നോക്കിയിരുന്നു
കൊതിക്കേണ്ട…
ഇല്ലതരില്ല നോക്കണ്ടാ
ഇനി നിന്നുടെ കൂടെ കൂട്ടില്ല…
അയ്യോ എന്നുടെ ചങ്ങാതീ…
ഞാന്‍ കാല് മുടന്തണ കണ്ടില്ലേ…
ഇന്നലെ കടവൂരിടവഴിയില്‍
മുള്ളുകള്‍ കൊണ്ട്
മുറിഞ്ഞിട്ടാ….
അയ്യോ പാവം കരയേണ്ട
ഞാന്‍ നിന്നുടെ കൂടെ കൂടീടാം…
പാലട നല്‍കാം
പാട്ടുകള്‍ പാടി
തോളിലെടുത്തു നടന്നീടാം…
നിന്നെ തോളിലെടുത്ത് നടന്നീടാം.
#malayalam #poem #literacy #reading #online #magazines #writing #magazine #online
