
വിജയാ വാസുദേവൻ
ഭൂവിൻ ചിരിയിൽ
പൂവിൻ ഗന്ധം
മഴതൻ നീരിൽ,
പുഴതൻ മേളം
മലതൻ മടിയിൽ,
കാറ്റിൻ ഗീതം,
കടലിൻ തിരയിൽ,
നുരതൻ നൃത്തം,
ഇരുളിൻ കണ്ണിൽ,
നിലാവിൻ തെളിച്ചം,
ഇത് അറിയുന്നേരം,
ഇവിടം സ്വർഗം.
#malayalam #poem #literacy #reading #online #magazines #writing #magazine #online
