Movies

പ്ലാൻ ചിത്രീകരണം പൂർത്തിയായി. തീയേറ്ററിലേക്ക്.

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി, ദുബൈ എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിലിപ്പ് ബേണിങ്ങ്ഹിൽ (Philip Burninghill), സുധീർ സാലി (Sudheer Saali) എന്നിവർ ചേർന്നാണ്.
Creative Workshop Houston എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിങ്ങ്ഹിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

പ്രവാസി മലയാളികളുടെ വിയർപ്പിന്റെ വിലയും, സ്വർണകടത്തു വ്യാപാര രംഗത്തെ ചതിക്കുള്ളിലെ വഞ്ചനയും തുറന്നുകാട്ടുന്ന ചിത്രമാണിത്. ഒപ്പം നല്ലൊരു പ്രണയ കഥ കൂടി പറയുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഉദ്വേഗ ഭരിതമായ രംഗങ്ങൾ കോർത്തിണക്കി തികച്ചും പുതുമയുള്ളൊരു ചിത്രം തയ്യാറാക്കിയിരിക്കുകയാണ് സംവിധായകർ. രചനയും സംവിധാനവും രണ്ടുപേർ ഒത്തുചേർന്ന് നിർവഹിച്ചപ്പോൾ ഒരേ ചിന്താ ധാരയിൽ ഉടലെടുത്ത ആശയങ്ങൾ ശക്തമായി സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം.



രചന, സംവിധാനം – ഫിലിപ്പ് ബേണിംങ് ഹിൽ, സുധീർ സാലി,ഛായാഗ്രഹണം-ടോൺസ് അലക്സ്, എഡിറ്റിംഗ് & കളറിംഗ് – ഷൺ എ യു ശ്രീജിത്ത്, സംഗീതം – ശ്രീ ശങ്കർ, പശ്ചാത്തല സംഗീതം – ഡിൽജോ ഡൊമിനിക്, ഗാന രചന – റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ, ശരത് ചന്ദ്രൻ, ശൈല പി. കെ, ആലാപനം – വിനീത് ശ്രീനിവാസൻ, അഫ്സൽ ഇസ്മയിൽ, സയനോറ, നന്ദ, പ്രണവ്യ മോഹൻദാസ്, ടൈറ്റിൽ വി.എഫ്.എക്സ് – സുധീർ സാലി, മേക്കപ്പ് – സുധീഷ് കൈവേലി, ആർട്ട് ഡയറക്ഷൻ – പൊന്നൻ കുതിരക്കൂർ, കോസ്റ്റ്യൂം ഡിസൈനർ – ശാന്തി പ്രിയ, അസോസിയേറ്റ് ക്യാമറമാൻ – കിച്ചു, ഫോക്കസ് പുള്ളർ – ജോയ് വെള്ളത്തുവേൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – എ. എസ്. അജ്മൽ, സ്റ്റണ്ട് – അഷറഫ് ഗുരുക്കൾ, കൊറിയോഗ്രാഫർ – ഹർഷദ് എം. എച്ച്, പ്രൊഡക്ഷൻ കൺട്രോളർ – ജിനിഷ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ജയൻ മെൻഡസ്, അബു ദിനാൽ എ. വി, പ്രൊഡക്ഷൻ മാനേജർ – അഡ്വ. സിജോ ഫിലിപ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹനീഷ് അൻവർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് – സഹദേവൻ, ഷംസു, റെക്സിൻ, അസ്മ,ഹെലികാം – ജെറി കല്ലുപുര,സ്റ്റിൽസ് – അവിനാഷ് മണിഗകണ്ഡം, ലൊക്കേഷൻ സ്റ്റിൽസ് – മനു കടയ്ക്കോടം, ലൈറ്റ്സ് – കിച്ചു & ജിഷാദ്, പി.ആർ.ഒ: അയ്മനം സാജൻ, പോസ്റ്റർ ഡിസൈനേഴ്സ് – അഗസ്റ്റിൻ ജോസ്, ശരത് എസ്, ഓഫീസ് അക്കൗണ്ട്സ് – ബിബിൻ സേവിയർ, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ – ജോഷുവ ബിജു, നിയമ സഹായം – അഡ്വ. സിജോ ഫിലിപ്പ് (ദുബായ്) അഡ്വ. നിറ്റിൻ പയ്യാനി (കട്ടപ്പന).



ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, വെട്ടുക്കിളി പ്രകാശൻ, ജിതിൻ, ശാന്തി പ്രിയ, മനു കടക്കോടം, ഹർഷ, പൊന്നൻ കുതിരക്കൂർ, ജയൻ മെൻഡസ്, വിനീഷ് ദാസ്, ഷഹർഭാൻ നോ റേഷ, റെക്സിൻ, സിജോഫിലിപ്പ്, കൊച്ചി മച്ചാൻ, ദിനാർ, ഷംസു പി.എസ്സ്, തെരേസ, അമൽ, തോമസ്, ബേബി നോർഷ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More