മുഹമ്മദ് കൊച്ചാലുംമൂട്
അത്തംമുതലേ പൂക്കളൊരുക്കാം,
പൂക്കളൊരുക്കി, പൂക്കളമാക്കാം!
ചിത്തിരയിൽ ഭവനത്തിനു മോടി;
ചോതിയിൽ പൂക്കളവ്യാപ്തി പെരുക്കാം!
വൈശാഖത്തിനു മുന്നൊരുക്കം;
അനിഴംനാളിൽ വള്ളംകളിയും!
തൃക്കേട്ടയിലോ സമ്മാനങ്ങൾ!
മൂലംനാൾ പുലിവേഷം കെട്ടാം;
പൂരംനാളിൽ ഓണത്തപ്പനെ
നടയിലിരുത്തി വരവേല്ക്കാം!
ഉത്രാടത്തിനു ചന്തയിൽ പോകാം!
തിരുവോണത്തിനു സദ്യയൊരുക്കാം!
#malayalam #poem #literacy #reading #online #magazines #writing