ജയേഷ് ജഗന്നാഥൻ
പൂക്കാലം വരവായി പൂന്തോട്ടം രസമായി
പുതുമഴ പെയ്യ്തപ്പോൾ ചൊരിയുന്നിതാ മഴവെള്ളം.
മഴയിൽ കുതിർന്നതും ചെളിയിൽ പതിഞ്ഞതും
ഇത്രയേറെ ഭംഗിയായ സുന്ദരമീ കുഞ്ഞുടുപ്പ്.
വെയിലത്തന്നേറെ നാൾ വാടിയപ്പോൾ
അകലത്തായി നിന്ന ഞാനൊന്നു നോക്കി.
സുഗന്ധം പരത്തിയും മെല്ലെ കൊഴിഞ്ഞതും
കണ്ണിലെ കാഴ്ചപോലെ ബാക്കിയായി.
ഇനിയെത്ര നാളുകൾ കാത്തിരിക്കും
ചെറുനീള തണ്ടുള്ള ഇളം നീല മുല്ലയെ.
മഴയേറെ പെയ്താലും ഇലയേറെ കൊഴിഞ്ഞാലും
മറക്കില്ലൊരിക്കലും ഞാനെന്റെ മുല്ലയെ.
#malayalam #poem #literacy #reading #online #magazines #writing #jasmine