ചേരുവകൾ:
മൈദ – 1 കപ്പ്
ബനാന – 2 എണ്ണം
ബേക്കിംഗ് പൗഡർ – മുക്കാൽ സ്പൂൺ
ബേക്കിംഗ് സോഡ – കാൽ സ്പൂൺ
വാനില എസ്സെൻസ് – 1 സ്പൂൺ
മുട്ട – 3 എണ്ണം
പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്
ബട്ടർ – അര കപ്പ്
അണ്ടിപ്പരിപ്പ്, ചെറി – 8 എണ്ണം
തയ്യാറാക്കേണ്ട വിധം:
മൈദയിൽ ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
മുട്ടയിൽ വാനില എസ്സെൻസ് ചേർത്ത് ബീറ്റ് ചെയ്യുക. പഞ്ചസാര പൊടിച്ചത് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ബട്ടർ ചേർത്ത് ഇളക്കുക. ബനാന മിക്സിയിൽ അരച്ച് ചേർക്കുക. മൈദ ഇട്ട് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഈ ബാറ്റർ ഓയിൽ പുരട്ടിയ കേക്ക് പാനിലോട്ടു ഒഴിക്കുക. ഇതിന്റെ മുകളിൽ അണ്ടിപ്പരിപ്പ്, ചെറി എന്നിവ ഇടുക.
ഓവൻ പ്രീ ഹീറ്റ് ചെയ്ത ശേഷം, 30-35 മിനിറ്റ് ഓവനിൽ വയ്ക്കുക. ബനാന കേക്ക് റെഡി.
തയ്യാറാക്കിയത്:
ഷീജ അനിൽ