സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ബെൻസീന ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി സി.ഡാനിയൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രം ഉടൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും.
ആയിരത്തിൽ ഒരുവൻ, താപ്പാന, ദ്രോണ, ഹരിഹരൻ പിള്ള ഹാപ്പിയാണ്, സി.ഐ.ഡി.മൂസ, ലേലം, ഒരു നാൾ വരും, പിഗ്മാൻ, രാമ രാവണൻ, തിരകൾക്കപ്പുറം, ആയുർരേഖ, ലക്കി ജോകേഴ്സ്, ഒരിടത്തൊരു പോസ്റ്റുമാൻ, തുടങ്ങിയ ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും പ്രധാന വേഷം അവതരിപ്പിച്ച്, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക. കോയമ്പത്തൂർ സിദ്ധാ പുത്തൂർ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ ശ്രീ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ. മലയാളത്തിൽ ആദ്യമാണ് ഒരു തന്ത്രി നായകനായി അഭിനയിക്കുന്നത്.
ബെൻസീന ഫിലിംസിന്റെ ബാനറിൽ, ബെന്നി സി ഡാനിയൽ, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഒറ്റ ചിത്രീകരണം പൂർത്തിയായി. റിലീസിന് ഒരുങ്ങുന്നു. ക്യാമറ – അദ്യൈത് ഊരുട്ടമ്പലം, എഡിറ്റിംഗ് – അരുൺ വേണുഗോപാൽ, സംഗീതം – പ്രസാദ് പായിപ്ര, ആലാപനം – അബിളി ശിവ, ബി.ജി.എം – സാജൻ അനന്തപുരി, പ്രൊഡക്ഷൻ കൺട്രോളർ – തങ്കൻ കീഴില്ലം, അസിസ്റ്റന്റ് ഡയറക്ടർ – വിനോദ് കണ്ണൻ, ബെൻസിനോവ്, ഡിസൈൻ – സജീവ് കെ.കെ, സ്റ്റിൽ – ലൈജു ജോസഫ്, പി.ആർ.ഒ – അയ്മനം സാജൻ.
ശ്രിപ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണൻ, മേബിൾ, അമ്മു, ചാന്ദിനി സുനിൽ, ബെൻസിനോവ്, രാജു അറയ്ക്കൽ, സന്തോഷ്, എൽദോസ്, അനിൽകുമാർ, ശശി അല്ലപ്ര, ബിജു വൈദ്യൻ, ആദിത്യൻ അനീഷ്, ആരാധ്യ ഹെൻട്രി എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ