സൗദ റഷീദ്
പുള്ളിയുടുപ്പിട്ട് പുള്ളിക്കുടചൂടി
പുത്തനൊരധ്യായ വർഷം വന്നേ!
പുലരൊളി പുഞ്ചിരി പാൽചിരി തൂകിക്കൊ-
ണ്ടുമ്മറവാതിൽപ്പടിക്കൽ നിന്നേ!
മാനം തിമർപ്പിലങ്ങാടുന്നുണ്ടേ
മാലോകരെല്ലാരും കൂടുന്നുണ്ടേ
മാരിവിൽചന്തം വിതറിക്കൊണ്ടുണ്ണികൾ
വിദ്യതന്നങ്കണം പുക്കുന്നുണ്ടേ!
#malayalam #poem #literacy #reading #online #magazines #writing
1 comment
Great 👍👍