Poems

ചെമ്പോത്തിനോട് (കവിത)

രാജേശ്വരി തോന്നയ്ക്കൽ

കൊച്ചു വെളുപ്പിന്
മുറ്റത്തെ മാഞ്ചോട്ടിൽ
ഒറ്റയ്കിരിക്കുന്ന
ചെമ്പോത്തേ.
കൊത്തിപ്പെറുക്കുമ്പോൾ
കണ്ണുംചുവപ്പിച്ച്
കുറ്റം പറയുന്നതാരെയാണ്?
കുറ്റിച്ചെടികളിൽ
പറ്റിയിരിക്കുന്ന
തീറ്റകളോരോന്നു കാട്ടീടാൻ
കൂട്ടിലെ കുഞ്ഞിനെ
കൂട്ടാത്തതെന്തു നീ
കുഞ്ഞിനു കൂട്ടിൽ
കൂട്ടാളിയുണ്ടോ?

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More