നിശബ്ദതയിൽ തുടങ്ങിയ മലയാള സിനിമ ഇന്ന് ഉറ്റുനോക്കുന്നത് ട്രെൻഡുകളുടെ കാലത്തേക്കുകൂടിയാണ്. ഏത് കാലഘട്ടം പരിശോധിച്ചു നോക്കുകയാണെങ്കിലും മലയാള സിനിമയിൽ പുതുമ സംഭവിച്ചിട്ടുണ്ട്. ചെമ്മീനിൽ നിന്നു ചാപ്പാകുരിശിലേക്കുള്ള അന്തരം വളരെ വലുതാണ്. എന്നാൽ പ്രേക്ഷകർക്കുണ്ടായ തിരിച്ചറിവാണ് ഇന്ന് മുതൽക്കൂട്ട്. പഴയ കാലഘട്ടത്തിലെ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്ത സംവിധായകരാണ് ജോൺ എബ്രഹാം, കെ ജി. ജോർജ്, പദ്മരാജൻ തുടങ്ങിയ പ്രമുഖർ. ആ പരിശ്രമങ്ങൾ നടപ്പിലായപ്പോൾ ന്യൂ ജനറേഷൻ സിനിമകളും ഉണ്ടായി.
ജോൺ എബ്രഹാം, കെ ജി. ജോർജ്, പദ്മരാജൻ
ഈ കാലഘട്ടത്തിൽ സിനിമയെന്ന മാധ്യമം ഒരു വ്യവസായമായി മാറി. ചുരുങ്ങിയ ചിലവിൽ പോലും നിർമ്മാതാക്കൾക്കു സിനിമ ചെയ്യാം. അതുകൊണ്ട് പുതുമുഖങ്ങളെ അണിനിരത്തിയുള്ള പരീക്ഷണ ചിത്രങ്ങൾക്കു പോലും അവർ തയ്യാറാവുന്നു. സാറ്റലൈറ്റ് റേറ്റും ഡിസ്ട്രിബൂഷനും മുന്നിൽ ഉള്ളത് പ്രയോജനം ചെയ്യുന്നു. നവാഗത എഴുത്തുകാർ അവരുടെ അഭിരുചിക്കനുസരിച്ചുള്ള തിരക്കഥകൾ ബിൽഡ് ചെയ്യുമ്പോൾ അവയിൽ എല്ലാം ഒരു പുതുമ ഉണ്ടാകാറുണ്ട്. അതു സ്‌ക്രീനിൽ എത്തിക്കഴിഞ്ഞാൽ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ തയ്യാറുള്ള പ്രക്ഷകസമൂഹം ഇവിടെയുണ്ട്.
എത്ര മികച്ച രീതിയിൽ ഒരു സിനിമ പൂർത്തീകരിച്ചാലും പ്രക്ഷകർ അഡ്രസ്സ് ചെയ്യുന്നതാണ് അതിന്റെ അവസാന വിധി. വളരെ മികച്ച രീതിയിലുള്ള ചിത്രങ്ങൾ അംഗീകരിക്കപ്പട്ടത് ഇവിടുത്തെ ഫിലിം ഫെസ്റ്റിവൽ കഴിയുമ്പോഴോ അല്ലെങ്കിൽ സിനിമ റിലീസായി കുറച്ചു നാൾ കഴിഞ്ഞു അതിന്റെ ട്രെൻഡ് മനസ്സിലാക്കുമ്പോഴോ ആണ്. പശ്ചാത്യഭാഷയിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ എത്തി പണം വാരുമ്പോൾ മലയാള സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ല എന്നതാണ് വസ്തുത. അതിനു വിരാമമിടാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവ് തിരശീലയിൽ നിന്നു വ്യക്തം.
അൻവർ റഷീദ്, അമൽ നീരദ്
താരമൂല്യമുള്ള ചിത്രങ്ങൾ മാത്രമല്ല ജനപ്രിയമാകുന്നതെന്നു നാം കണ്ടു. നല്ല ത്രെഡ് കിട്ടിയാൽ അവയെ ക്ലാസ്സ് മൂവികൾ ആക്കാമെന്നു തെളിയിച്ച സംവിധായകാരാണ് അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ എന്നീ പ്രമുഖർ. എന്നാൽ 90നു മുമ്പുള്ള സിനിമകൾക്കു വേണ്ട രീതിയിലുള്ള ടെക്നിക്കൽ സൗകര്യങ്ങൾ കിട്ടിയിരുന്നില്ല. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്ഥതയോടെ ഇന്നു സിനിമകൾ സംഭവിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും വേണ്ട രീതിയിൽ പ്രൊമോഷൻ വർക്ക് കിട്ടുന്നു. അതു കൂടാതെ മാധ്യമങ്ങളിൽ നിന്നുള്ള മറ്റു പ്രചാരണ പരിപാടികളും.
വരും കാലങ്ങളിൽ മലയാള സിനിമയ്ക്കുള്ള മാറ്റം പ്രവചനാതീതമാണ്. ഇന്ന് അതു ലോക സിനിമയിലെ ഫെസ്റ്റിവലിൽ എത്തി നിൽക്കുന്നു. അതു മലയാള സിനിമയുടെ ഘടനയിൽ വന്ന മാറ്റം തന്നെയാണ്. സമകാലികവിഷയങ്ങളുടെ അവതരണ ശൈലി ചർച്ച ചെയ്യപ്പടുന്നു. എന്തിനേറെപ്പറയുന്നു മഹാമാരി വന്നപ്പോൾ പോലും അതിന്റെ ഭാഗികമായ സാധ്യതകൾ പ്രയോജനപ്പടുത്തിക്കൊണ്ട് ട്രെൻഡ് സെറ്ററിലുള്ള സിനിമകൾ മലയാളത്തിൽ സംഭവിച്ചു. അതിനാൽ വലിയ ക്യാൻവാസിലുള്ള ട്രെൻഡ് സിനിമകൾ ഇനിയും സംഭവിക്കും എന്ന സ്വപ്നം മലയാള സിനിമയിൽ വിദൂരമല്ല.
– ജയേഷ് ജഗന്നാഥൻ
#malayalam #cinema#NewTrends#Padmarajan#JohnAbraham#KGGeorge