32.8 C
Trivandrum
January 16, 2025
Movies

ധ്യാൻ ശ്രീനിവാസന്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങി.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി അദ്ധ്യാപകനായി വേഷമിടുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ വ്യത്യസ്തനായ ഒരു അദ്ധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്.

കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്. നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അദ്ധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിന്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു. തന്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അദ്ധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്. സ്വന്തം നാടിന്റെ വികസനവും ജോസിന്റെ വലിയ സ്വപ്നമായിരുന്നു. നാടിനെയും, നാട്ടുകാരെയും സേവിക്കാൻ ജോസ് ഒരു ക്ലബ്ബ് ആരംഭിച്ചു. നാട്ടിലെ നല്ല മനസുള്ള ചെറുപ്പക്കാരെല്ലാം ക്ലബ്ബിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. യുവാക്കളുടെ ശക്തിയും കൂട്ടായ്മയും നാട്ടിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.



ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്ത വേഷമായി മാറുകയാണ് ജോസ് എന്ന അദ്ധ്യാപകൻ. ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരൻ. ജോസ് എന്ന നന്മ നിറഞ്ഞ യുവാവിന്റെ വേഷം, ധ്യാൻ ശ്രിനിവാസന് പുതിയൊരു മുഖം നേടിക്കൊടുക്കും. മെമ്പർ രമേശൻ വാർഡ് നമ്പർ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാൻ ശ്രിനിവാസന്റെ നായികയായി എത്തുന്നത്. ഒരു അദ്ധ്യാപകനായ നിർമ്മാതാവ് ശിവൻകുട്ടൻ, തന്റെ അനുഭവങ്ങളിൽ നിന്ന് വാർത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.

മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, ജസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ – എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ – കപിൽ ഗോപാലകൃഷ്ണൻ, ഗാനങ്ങൾ – സന്തോഷ് വർമ്മ, സാബു ആരക്കുഴ, സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, അസോസിയേറ്റ് ഡയറക്ടർ – ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലകോട്, കല – കോയ, മേക്കപ്പ് – രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ ഇsപ്പാൾ, സ്റ്റിൽ – ശ്രീനി മഞ്ചേരി, പി.ആർ.ഒ – അയ്മനം സാജൻ.

ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക്, ജോയി മാത്യു, അപ്പാനി ശരത്ത്, ഗൗരി നന്ദ, അംബികാ മോഹൻ, ശിവൻകുട്ടൻ കെ, ശ്രീകാന്ത് മുരളി, ഉല്ലാസ് പന്തളം, കോബ്രാ രാജേഷ്, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More