ഇത്തവണത്തെ വിശേഷങ്ങൾ:
അങ്ങനെ വിഭവ സമൃദ്ധമായ കഥകളും ലേഖനങ്ങളും നോവലുകളും കവിതയുമൊക്കെയായി മണിച്ചെപ്പിന്റെ 2022 മാർച്ച് ലക്കം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. കൂട്ടുകാർ കാത്തിരുന്ന, നിഥിൻ ജെ പത്തനാപുരം എഴുതുന്ന ‘ചങ്ങാതിക്കൂട്ടം’ എന്ന പുതിയ നോവൽ ഈ ലക്കം മുതൽ തുടങ്ങുകയായി. കുറെ പക്ഷികളുടെ ചങ്ങാത്തത്തിന്റെ കഥ പറയുന്ന ഈ നോവൽ, ഏറെ രസകരവും ആകാംഷഭരിതവുമായി വായിക്കാം.
അതുപോലെ തന്നെ, തവളപ്പട്ടണത്തിലെ റൗഡികളുടെ കഥ പറയുന്ന അഷറഫ് നിസാർ തിക്കോടി എഴുതുന്ന നോവൽ ‘മാക്രിപ്പട്ടണം’, മലയാളത്തിന്റെ പുതിയ സൂപ്പർ ഹീറോയുടെ കഥപറയുന്ന ‘നിയോ മാൻ’, കടംകഥകളുമായി ‘കടംകഥ കുട്ടു, ഉക്രൈനിലെ ‘കീവ്’ എന്ന നഗരത്തെ കുറിച്ച് പറയുന്ന ‘സ്ഥലപരിചയം’, നിഥിൻ ജെ പത്തനാപുരത്തിന്റെ കുട്ടികവിത ‘പാമ്പിന്റെ ചങ്ങാതിമാർ’, ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ ‘കാടിന്റെ നിയമം’ എന്ന കഥ, കെ.കെ.പല്ലശ്ശനയുടെ ‘കാവൽക്കാരനും കള്ളനും’ എന്ന കഥ, യൂറോപ്പിന്റെ വിശേഷങ്ങളുമായി വിജ്ഞാന ലേഖനം, ബുദ്ധിമാനും കുസൃതിയുമായ ‘സൂപ്പർ കുട്ടൂസ്’ എന്നിങ്ങനെ നീളുന്നു ഇത്തവണത്തെ മണിച്ചെപ്പിലെ വിശേഷങ്ങൾ.
കഥകൾ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. കഥകളും മറ്റും അയയ്ക്കുന്നതിനായി: manicheppu.com/send-your-articles/
മണിച്ചെപ്പിന്റെ മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു