രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12 ന്, രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ യെജമാൻ, പ്രേക്ഷകർക്ക് വിരുന്നുമായി വീണ്ടും തീയേറ്ററിലെത്തുന്നു. ആദർശ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്. എ.വി.എം പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം ആർ.വി. ഉദയകുമാർ നിർവ്വഹിക്കുന്നു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ, ദൃശ്യപ്പൊലിമയോടെ എത്തുന്ന ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു.

ആദ്യ കാലത്ത് തനിക്ക് മുന്നിൽ വാതിൽ കൊട്ടി അടച്ച എ.വി.എം ന്, യെജമാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം സമ്മാനിച്ച് പകരം വീട്ടിയ രജനികാന്ത്, പിന്നീട് എ.വി.എമ്മിന്റെ ഇഷ്ട നടനായി മാറുകയായിരുന്നു.
സ്വന്തം നാടിനെയും, ജനങ്ങളെയും സേവിച്ച, ജനങ്ങളുടെ യെജമാനൻ ആയി ജീവിച്ച ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം പറയുന്നത്. എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കഥ തിരഞ്ഞെടുത്തതോടെ, ചിത്രത്തെ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തമിഴ് നാട്ടിലും, കേരളത്തിലും, നൂറ്റി എഴുപത്തിയഞ്ച് ദിവസം തുടർച്ചയായാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.
മീന അവതരിപ്പിക്കുന്ന വൈത്തീശ്വരി എന്ന സുന്ദരിപ്പെണ്ണിനെ സ്വന്തമാക്കാൻ, രജനികാന്തും, വില്ലൻ വേഷത്തിലെത്തുന്ന നെപ്പോളിയനും തമ്മിൽ നടക്കുന്ന കാളവണ്ടി മൽസരം പ്രേക്ഷകരെ ആകർഷിക്കും. 1993 ൽ പുറത്തിറങ്ങിയ യെജമാൻ പുതിയ തലമുറക്കും വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കും.
എ.വി.എം. പ്രൊഡക്ഷൻസ് നിർമ്മിച്ച യെജമാൻ ആർ.വി. ഉദയകുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – കാർത്തിക് രാജ, എഡിറ്റർ – നാഗരാജ്, സംഗീതം – ഇളയരാജ, വിതരണം – ആദർശ് ഫിലിംസ്, പി.ആർ. ഒ – അയ്മനം സാജൻ.
രജനികാന്ത്, മീന, ഐശ്വര്യ, എം.എം. നമ്പ്യാർ, നെപ്പോളിയൻ, കൗണ്ടമണി, മനോരമ, വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
