മകരവിളക്കുമായി ബന്ധപ്പെട്ട ആദ്യത്തെ ഷോർട്ട് ഫിലിമായ മകരവിളക്കിന്റെ ചിത്രീകരണം പൂർത്തിയായി. ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിനുവേണ്ടി അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മകരവിളക്ക് ദിവസം ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ റിലീസ് ചെയ്യും.
മകരജ്യോതി ദർശിക്കാൻ വർഷങ്ങളായി നോയമ്പ് നോറ്റ് കാത്തിരിക്കുന്ന സ്വാമിയാശാന്റെ ജീവിതകഥ അവതരിപ്പിക്കുന്ന ഷോർട്ട് മൂവിയാണ് മകരവിളക്ക്. ജഗദീഷ് സ്വാമി അശാനാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്.
ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിനു വേണ്ടി അയ്മനം സാജൻ രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്ന മകരവിളക്ക് ഷോർട്ട് മൂവിയുടെ എഡിറ്റിംഗ് – ഓസ്വോ ഫിലിം ഫാക്ടറി ആലപ്പുഴ, പശ്ചാത്തല സംഗീതം, എഫക്റ്റ്സ്, ഡബ്ബിംഗ് – ആലപ്പി ടാക്കീസ്, പ്രൊഡക്ഷൻ മാനേജർ – സിറിയക് കുരുവിള, പി.ആർ.ഒ – അയ്മനം മീഡിയ.
ജഗദീഷ് സ്വാമിയാശാൻ, നിഷാ ജോഷി, ജയപ്രസാദ് സൗപർണ്ണിക, ജിജി കാഞ്ഞിരം, സിറിയക് കുരുവിള, ബിനു ഏറ്റുമാനൂർ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം മീഡിയ