അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി ശ്രദ്ധേയനായ എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. പ്രമുഖ പ്രവാസി വ്യവസായിയും റൊമാനാ വാട്ടർ കമ്പനി എംഡിയുമായ പി. പ്രദീപ്കുമാർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ, എം ആർ ഗോപകുമാർ, കൊല്ലം തുളസി, ദർശന ഉണ്ണി. സംവിധായകൻ അനന്തപുരി, അജയ് തുണ്ടത്തിൽ, ഹാരിസ് അബ്ദുള്ള, ലാൽക്കണ്ണൻ, ജോഷ്വാ റൊണാൾഡ് എന്നിവർ പങ്കെടുത്തു.
വണ്ടർ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് എസ് തിരക്കഥ സംഭാഷണം സംവിധാനം നിർവ്വഹിക്കുന്ന “ഊടും പാവും” എന്ന ചിത്രത്തിൽ, ശാലിയാർ തെരുവിലെ അപ്പുശാലിയാർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഗോപകുമാർ അവതരിപ്പിക്കുന്നത്. തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അപ്പുശാലിയാർ എന്ന് ഗോപകുമാർ പറയുന്നു.
ചന്ദ്രശ്രീ ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം – ശ്രീകാന്ത് എസ്, കഥ -അജിചന്ദ്രശേഖർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനിൽ വെന്നികോട്, പ്രൊജക്റ്റ് ഡിസൈനർ – രമേശ് തമ്പി, ക്യാമറ – ജോഷ്വാ റൊണാൾഡ്, ഗാനരചന – പൂവച്ചൽ ഹുസൈൻ, സംഗീതം – ബിനു ചാത്തന്നൂർ, ആലാപനം -സരിത രാജീവ്, ആർട്ട് ഡയറക്ടർ – സാനന്ദരാജ്, മേക്കപ്പ് – സലിം കടക്കൽ, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മണക്കാട്, കോസ്റ്റും – ജോയ് അങ്കമാലി, അശോകൻ കൊട്ടാരക്കര, അസോസിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്, വിന്റോ വിസ്മയ, അസിസ്റ്റൻ്റ് ഡയറക്ടർ – ഹരി കോട്ടയം, ലൊക്കേഷൻ മാനേജർ – അനിൽ വക്കം, സ്റ്റിൽസ് – രൻജോ തൃശൂർ, സ്റ്റുഡിയോ -ചിത്രാഞ്ജലി, പി.ആർ.ഒ – അയ്മനം സാജൻ.
എം.ആർ. ഗോപകുമാർ, കൈലേഷ്, കൊല്ലം തുളസി, ബിജുകുട്ടൻ, അനിൽ വെന്നിക്കോട്, മാന്നാർ അയൂബ്, സന്തോഷ് നടരാജ്, നോയൽ ബിനു, നഗരൂർ ഷാ, ദർശന ഉണ്ണി, മാളവിക എന്നിവരോടൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ഫെബ്രുവരി പകുതിയോടെ ബാലരാമപുരം, വെള്ളായണി, ആറ്റിങ്ങൽ, അകത്തുമുറി എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങുന്നു.
– അയ്മനം സാജൻ