32.8 C
Trivandrum
January 16, 2025
ArticlesGeneral Knowledge

എഴുത്തിന്റെ വളർച്ചയിൽ പുസ്തകങ്ങളും എഴുത്തുകാരും വഹിച്ച പങ്ക്.

ജയേഷ് ജഗന്നാഥൻ

ആദിമ മനുഷ്യരുടെ കാലഘട്ടത്തിൽ തന്നെ ആശയ വിനിമയം ലിഖിതമാകുന്ന ഒരു പ്രവണത കണ്ടുവന്നിരുന്നു. പാറക്കല്ലുകളിൽ കോറിയിട്ടിരുന്ന ഒരു പ്രത്യേകതരം ലിപിയാണ് അന്നവർ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ലോകം പുരോഗതിയിൽ എത്തിയപ്പോൾ സാംസ്കാരിക പുരോഗതി കൂടി കൈവന്നതോടെ പതുക്കെ അക്ഷരങ്ങളുടെ ലോകം തുറന്നു വരുകയായിരുന്നു.മനുഷ്യർ വായിക്കാനും അറിവ് നേടാനും തുടങ്ങി. പഠന കാലഘട്ടം അന്ന് വലിയ പ്രാധാന്യം ഇല്ലായിരുന്നെങ്കിലും സാമൂഹിക ഇടപെടലുകളിൽ ഉള്ള മനുഷ്യരുടെ ബന്ധം സജീവമായതോടുകൂടിയും മാധ്യമങ്ങളുടെ പുതുജീവനും എഴുത്തിന്റെയും വായനയുടെയും വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു.

പിന്നീട് കാലങ്ങളുടെ കടന്നുപോക്ക് ലോകത്തിൽ ഉണ്ടായിരുന്ന ടെക്നോളജിയിലും മാറ്റങ്ങൾ വരുത്തി. അങ്ങനെയാണ് മികച്ച കണ്ടന്റുകളോട് കൂടിയുള്ള പുസ്തകങ്ങളും അറിവും കഠിനാധ്വാനികളായ എഴുത്തുകാരും കടന്നു വരുന്നത്. അതിൽ ലോകത്തിനുണ്ടായ മാറ്റവും വലുതായിരുന്നു.സംസ്കാര സമ്പന്നമായ ഒരു ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞു. സാക്ഷരത ബഹുദൂരം മുന്നിലായി എന്നീ നേട്ടങ്ങളെക്കൂടാതെ ചില ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒഴിച്ചാൽ എഴുത്തിന്റെയും വായനയുടെയും വളർച്ചയുടെ തട്ട് ഉയർന്നു തന്നെ നിൽക്കുന്നു. എഴുത്ത് പല മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. ഒരു കാലഘട്ടത്തിൽ അതിനു വിപ്ലവം തീർത്തവർ നിരവധിയായിരുന്നു. അതിനു ശേഷം സാഹിത്യത്തിൽ ഗഗനമായ പഠനം നടത്തിയവർ കുറവായിരുന്നു എന്ന് വേണം കരുതാൻ.



ചർച്ച ചെയ്യെപ്പെടേണ്ട വിഷയം യൂണിറ്റിയോട് കൂടിയും അർത്ഥവത്തായും ഉള്ള അവതരണവും ലളിതവും ആകർഷണീയതയും കൂടി ചേർന്നപ്പോൾ എഴുത്തിന്റെ ലോകത്തു പുതിയ ഉദയങ്ങൾ ഉണ്ടായി. വിദേശ ഭാഷയിൽ നിന്നുമുള്ള പുസ്തകങ്ങൾ നമ്മെ ഏറെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ഭാഷയിൽ നിന്നുമുള്ള പുസ്തകങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ചില മൊഴിമാറ്റ പുസ്തകങ്ങൾ വളരെ ഏറെ പ്രശംസ നേടി. അതോടൊപ്പം അതിലെ എഴുത്തുകാരും. പ്രശസ്തി കൂടുതൽ പിടിച്ചു പറ്റിയ എഴുത്തുകാർക്ക് ചുട്ടുപൊള്ളുന്ന ഒരുപാട് ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാനുണ്ടായിരുന്നു.ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അവരെ ലോകം സ്മരിക്കുന്നത്.



ഓഷോ, ദസ്തയോവിസ്കി, സിഗ്മണ്ട് ഫ്രോയ്ഡ് തുടങ്ങിയ പ്രഗൾഭർ ലോകത്തിനു നൽകിയ സംഭാവനകൾ വലുതായിരുന്നു. അതുകൂടാതെ തന്നെ കവിത, യാത്ര വിവരണം, ഡ്രാമ, നിരൂപണം, ലേഖനം തുടങ്ങി മറ്റ് നിരവധി എഴുത്തിന്റെ മേഖലകൾ തുറന്നിടുന്നു. അത് ഇന്ത്യയിൽ എന്നപോലെ മറ്റേതൊരു ഭാഷയിൽ ആയാലും എഴുത്തുകാരുടെ കഴിവ് അനുസരിച്ചു സാധ്യതകൾക്കും വ്യതിചലനങ്ങൾക്കും കാരണമായേക്കാം. ചരിത്രത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ പല സംഭവങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വന്നത് ഇവിടെ എഴുത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഇങ്ങോട്ട് വൈക്കം മുഹമ്മദ്‌ ബഷീർ എന്ന ഇതിഹാസ മനുഷ്യൻ വരെ സംഭാവന നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെക്കൂടാതെ തന്നെ പെരുമ്പടവം ശ്രീധരൻ നായർ, എം. ടി വാസുദേവൻ നായർ, ബെന്യാമിൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

ഒരു വായനക്കാരൻ ഉറപ്പായിട്ടും വായിച്ചിരിക്കേണ്ട പുസ്തകമാണ് ആയിരത്തിയൊന്ന്‌ രാവുകൾ. എന്നാൽ ക്ലാസ്സിക്കുകളിൽ വിപ്ലവം തീർത്ത കാരമസോവ് ബ്രദർസ്, പാവങ്ങൾ, കുറ്റവും ശിക്ഷയും, സ്വപ്‌നങ്ങളുടെ വ്യാഖ്യനം തുടങ്ങിയവ മലയാളത്തിലും രൂപം കൊണ്ടു. ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാകാം മറ്റു പല കൃതികളും ആവിർഭവിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല. ഇതേക്കൂടാതെ മറ്റ് ഇതര മേഖല പരിശോധിക്കുമ്പോൾ ആധുനിക കവിത്രയങ്ങളും നൽകിയ സംഭാവനകളും വലുതാണ്. പിന്നീട് മോട്ടിവേഷൻ ബുക്കുകൾ, ബാലസാഹിത്യം, ആക്ഷേപഹാസ്യം തുടങ്ങിയവയും രൂപം കൊണ്ടു. ഇങ്ങനെയെല്ലാം ഒരു മറുപുറം ഉണ്ടായ എഴുത്തിനു വായനയ്ക്ക് പരിമിതികൾ ഉണ്ടായി തുടങ്ങി എന്നതാണ് വസ്തുത. എന്നാൽ ഡിജിറ്റൽ മീഡിയയുടെ കടന്നു വരവ് ഇതിനൊരു മാറ്റം ഉണ്ടാക്കി എന്നു വേണം പറയാൻ.

ഇ-ബുക്ക്, ബ്ലോഗ്, കണ്ടന്റ് തുടങ്ങിയവയ്ക്കെല്ലാം എഴുത്തുകാർ ഉണ്ടെങ്കിലും പുസ്തകങ്ങളുടെ വിറ്റുവരവ് കൂടിയാൽ മാത്രമേ ഈ മേഖല നിലനിന്നു പോകൂ. അന്നത്തെ കാലം നാം പരിശോധിക്കുമ്പോൾ വായനയെ സ്നേഹിക്കുന്നവർ ധാരാളമായിരുന്നു. അതുകൊണ്ട് അവർക്ക് മൂല്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എഴുത്തുകാർ നിരവധി ഉണ്ടെങ്കിലും നിലനിൽക്കാൻ ആരും ശ്രമിക്കുന്നില്ല. അക്കാരണങ്ങൾ കൊണ്ടു തന്നെയാണ് പഴയ കാലഘട്ടത്തിലെ എഴുത്തുകാരുടെ സംഭാവനകൾ മഹത്തരമാകുന്നത്. നിരവധി ചർച്ചകൾക്കൊപ്പം എഴുത്തിന്റെ തുടർഭാവിയിൽ വരുത്താനുള്ള മാറ്റങ്ങളും ഉൾക്കൊള്ളിക്കേണ്ടത് അനിവാര്യമാണ്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More