“ഇപ്പോൾ കിട്ടിയ വാർത്ത” എന്ന ചിത്രത്തിനു ശേഷം ഡോ. എം.എസ് അച്ചു കാർത്തിക് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന അഗ്നിനേത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. വൈഗ ക്രീയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, നൃത്തം, മോഡലിങ്ങ്, മേക്കപ്പ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈഷ്ണവി ആണ് നായികയായി അഭിനയിക്കുന്നത്. നോർത്ത് ഇന്ത്യയിൽനിന്നും കേരളത്തിലേക്ക് കുടിയേറുന്ന ശിവാനി കോസായി എന്ന പ്രധാന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. നായകനായി എത്തുന്നത് ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. അച്ചുവാണ്.
കേരളത്തിലെ ശാന്ത സുന്ദരമായ ദ്വാരക എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നോർത്ത് ഇന്ത്യയിലെ കുറെ നല്ലവരായ ആളുകൾ ദ്വാരക എന്ന ഗ്രാമത്തിന്റെ മഹത്വം അറിഞ്ഞ് എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
വൈഗ ക്രീയേഷൻസിനു വേണ്ടി എം.എസ് നിർമ്മിക്കുന്ന ചിത്രം ഡോ.എം.എസ് അച്ചു കാർത്തിക് , സംവിധാനം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ – എം.എസ്, ക്യാമറ – വിശോൾ, എഡിറ്റിംഗ്. ജിതിൻ, ഗാനരചന – സുരേന്ദ്രൻ അയിത്തിൽ, സംഗീതം – വേദവ്യാസൻ, ആലാപനം – സ്വാതി, ആർട്ട് – ഗോവിന്ദ രാജ്, കോസ്റ്റും – അഫ്സൽ ആലപ്പി, മേക്കപ്പ് – പട്ടണം ഷാ, സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ, പി.ആർ.ഒ – അയ്മനം സാജൻ.
മേജർ രവി, ഡോ. അച്ചു, വൈഷ്ണവി, സക്കീർ, നാരായണൻ കുട്ടി, അഷ്റഫ് ഗുരുക്കൾ, സുജാ കാർത്തിക്, കുളപ്പുള്ളി ലീല എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ