എഴുത്തുകാരനും, സംവിധായകനുമായ കാവിൽ രാജ് സംവിധാനം ചെയ്ത ‘പച്ചപ്പ് തേടി’ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം തൃശ്ശൂർ ശോഭാ സിറ്റിമാൾ ഇനോക്സിൽ നടന്നു. ഡോ.അരവിന്ദൻ വല്ലച്ചിറ, ഐ.ഷൺമുഖദാസ്, എം.എൻ.ശശീധരൻ, ഉണ്ണികൃഷ്ണൻനെട്ടിശ്ശേരി, റാഫിചാഴൂർ, കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയ പ്രശസ്തവ്യക്തികളോടൊപ്പം മറ്റ് പ്രേക്ഷകരും പങ്കെടുത്തു.
ചെറിയബഡ്ജറ്റിൽ, നല്ലൊരു മെസേജുള്ള മികച്ച ചലച്ചിത്രമാണ് പച്ചപ്പ് തേടി യെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പച്ചപ്പ് തേടി സിനിഫ്രൻസ്ക്രിയേഷൻസിനു വേണ്ടി കാവിൽരാജ് സംവിധാനം ചെയ്ത സിനിമയിൽ വിനോദ്കോവൂർ നായകനും ഗായകനുമാകുന്നു. വിദ്യാസമ്പന്നനും കർഷകനുമായ പുതുമയുള്ള കഥാപാത്രത്തെയാണു അദ്ദേഹം അവതരിപ്പിക്കുന്നത്. ഹബീബ്ഖാൻ തന്റെ കരിയറിലെ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
സാധാരണ കർഷകന്റെ വേഷത്തിൽ പ്യാരിജാതനെ അവതരിപ്പിച്ചു കാണികളുടെ മനംകവർന്ന സലീംഹസ്സൻ തന്റെ നർമ്മ കഥാപാത്രത്തിലൂടെ തിളങ്ങി. കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഗായികയുമായ ഷീബടീച്ചറെ അവതരിപ്പിക്കുന്നത്, എഴുത്തുകാരിയായ സി.പി.സറീനയാണ്. ഗായത്രി, അനുപമ എന്നിവരും തിളങ്ങി.
ഡി.ഒ.പി – കാവിൽ രാജ്, എഡിറ്റിംഗ് – സജീഷ് നമ്പൂതിരി, സംഗീതം – ആർ.എൻ.രവീന്ദ്രൻ, മിക്കു കാവിൽ, ആർട്ട് – അനീഷ് പിലാപ്പുള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജേക്കബ് സൈമൺ, അസോസിയേറ്റ് ഡയറക്ടർ – ജയരാജ് മേനോൻ, ജയൻ വി.വിജയാസ്, പി.ആർ.ഒ – അയ്മനം സാജൻ. അടുത്ത് തന്നെ പച്ചപ്പ് തേടി പ്രമുഖ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
– അയ്മനം സാജൻ