പ്രമുഖ സംവിധായകൻ എം. ആർ. അനൂപ് രാജ് സംവിധാനം ചെയ്ത “നാഗപഞ്ചമി” ആൽബത്തിന് എസ്.പി. പിള്ള പുരസ്ക്കാരം ലഭിച്ചു. മികച്ച ആൽബത്തിനും, മികച്ച ഗായകനുമുള്ള പുരസ്ക്കാരം സജിത്ത് ചന്ദ്രനുമാണ് ലഭിച്ചത്. ഏറ്റുമാനൂരിൽ നടന്ന എസ്.പി പിള്ള അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് ചാഴികാടൻ എം.പിയാണ് പുരസ്കാരം വിതരണം ചെയ്തത്. സെവൻ വണ്ടേഴ്സ് നിർമ്മിച്ച നാഗപഞ്ചമിയുടെ സംഗീതം ജയേഷ് സ്റ്റീഫനാണ് നിർവ്വഹിച്ചത്.
റെനെ നായർ, ഏബിൾമോൻ, സ്നേഹേന്ദു, ബിജു നെട്ടറ, ഷിബു പരവൂർ, വൈഷ്ണവി, ആര്യൻ, ഹൃദ്യ സജിത് വിസ്മയ സനുഷ, ഭാരത്, രത്നമ്മ നെട്ടറ, രാമചന്ദ്രൻ പിള്ള, മനു, ശ്രീറാം ഭട്ടതിരി, തുടങ്ങിയവർ പ്രധാന വേഷം ചെയ്ത ആൽബം രതീഷ് കുറുപ്പ്, നിജിൻ. P. R, രാജേഷ് ഗോപാലകൃഷ്ണ പിള്ള എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഛായഗ്രാണം: രാരിഷ്. G. കുറുപ്പ്, ഗാനരചന: സുവർണ്ണ മനു, ആലാപനം: സജിത് ചന്ദ്രൻ, സുവർണ്ണ മനു, ചിത്രസംയോജനം: എ. യു. ശ്രീജിത്ത് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: രാജേഷ് കുമാർ. ആർ, ജിനി പി ദാസ്, അസോസിയേറ്റ് ക്യാമറാമാൻ: മനു മോഹൻദാസ്, സ്റ്റിൽസ്: ജോഷ് തംബുരു, ഡിസൈൻസ്: പ്രമോദ്.കെ.ടി.
– അയ്മനം സാജൻ