നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ‘ഹാഷ്ടാഗ് അവൾക്കൊപ്പം’ എന്ന ചിത്രം. എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 30-ന് തന്ത്രമീഡിയ തീയേറ്ററിലെത്തിക്കും.
സിനിമാസ്വപ്നങ്ങളുമായുള്ള ഒരു സംവിധായകന്റെ കാർ യാത്രയിൽ സംഭവിക്കുന്ന ഭീതി പടർത്തുന്ന സംഭവപരമ്പരകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം. കേരള കർണാടക ബോർഡറിൽ ഉള്ള ഒരു കൊടുംകാട്ടിൽ അകപ്പെടുന്ന സംവിധായകനും സംഘവും, യക്ഷിയെപ്പോലെ തോന്നിപ്പിക്കുന്ന വെള്ള വസ്ത്രമുടുത്ത ഒരു പെൺകുട്ടിയെ കാണുന്നു. കന്നട സംസാരിക്കുന്ന സുന്ദരിയായ പെൺക്കുട്ടി പെട്ടന്ന് തന്നെ ഒരു സുഹൃത്താകുന്നു. അവളും അവരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നു. പിന്നീട് അദ്ഭുത സംഭവപരമ്പരകളാണ് ഓരോ നിമിഷവും കടന്നു വന്നത്! ഈ സംഭവപരമ്പരകൾ പ്രേക്ഷകരിലും അദ്ഭുതവും, ഞെട്ടലും ഉണ്ടാക്കും.
ഹൊറർ, സസ്പെൻസ് ചിത്രമായ ഹാഷ്ടാഗ് അവൾക്കൊപ്പത്തിൽ, കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. കാട്ടിലെ സുന്ദരിയായി കന്നട ഭാഷയിലാണ് ഇവർ സംസാരിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. നാല് മികച്ച ഗാനങ്ങൾ ചിത്രത്തിലുണ്ട്. ജാസി ഗിഫ്റ്റ്, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, ലേഖ ആർ.നായർ എന്നിവരാണ് ആലാപനം.
കൃപാനിധി സിനിമാസിന്റെ ബാനറിൽ, ജിജിത്. എ.യു നിർമ്മിക്കുന്ന ഈ ചിത്രം, എ.യു.ശ്രീജിത്ത് കൃഷ്ണ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – രാരീഷ്. ഗാനരചന – ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, എ.യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം, പശ്ചാത്തല സംഗീതം – ജയേഷ് സ്റ്റീഫൻ, എഡിറ്റിംഗ് – ജോമിൻ, കളറിസ്റ്റ് – മുത്തുരാജ്, കല – ജയൻചിയിൻകീഴ്, വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ, ശബ്ദമിശ്രണം – അനൂപ് തിലക്, ചമയം – പ്രദീപ് രംഗൻ, നൃത്തം – കുട്ടു സുഭാഷ്, പ്രൊഡക്ഷൻ കൺട്രോളർ – രാധാക്യഷ്ണൻ തൈക്കാട്, സ്റ്റിൽ – അഫ്നാദ് മാസ്ക്ക്, ഡിസൈൻ – സ്ക്രീൻ ഫില്ലർ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – തന്ത്രമീഡിയ.
അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ, സേതുലക്ഷ്മി അമ്മ, സജിൻ വർഗ്ഗീസ്, ഷീൻ കിരൺ, ഷാജി ജോൺ, ഹരിദാസ്, വിപിൻ, ഗൗരി എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ