നഗരഹൃദയത്തിൽ ആറ് കൊലപാതകങ്ങൾ നടത്തി നാടിനെ വിറപ്പിച്ച ഒരു യുവാവ്. സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് ക്രൂരമായ കൊലപാതക പരമ്പരകൾ നടത്തേണ്ടി വന്ന ഈ യുവാവിന്റെ അതിശയിക്കുന്ന കഥ പറയുകയാണ് “കാലം പറഞ്ഞ കഥ” എന്ന ചിത്രം. നിരവധി ടി.വി. പരമ്പരകളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയയായ പ്രസാദ് നൂറനാട് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നു. അമ്പത് വർഷമായി അശ്വതി ഭാവന എന്ന നാടക സമിതിയുടെ സാരഥിയായ കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി, നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ നിർമ്മാണവും, കഥ, തിരക്കഥ, സംഭാഷണവും രചിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.

പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസാണ് ആറ് കൊലപാതകങ്ങൾ നടത്തേണ്ടി വന്ന നായകന്റെ വേഷം അവതരിപ്പിക്കുന്നത്. ബാലനടിയായി രംഗത്ത് വന്ന സാന്ദ്ര നായികയായി എത്തുന്നു.
വിദേശത്ത് അച്ഛൻ ഉണ്ടാക്കിയ കടം തീർക്കാൻ വേണ്ടി കടം വാങ്ങിയ അമ്മയുടെയും, മക്കളുടെയും കൂടി കഥ ചിത്രം പറയുന്നു. സുഖജീവിതത്തിന് വേണ്ടി പണം കണക്കിൽ കവിഞ്ഞ് ചിലവാക്കിയ ഇവർ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാതെ അവസാനം വരെ ജീവിച്ചു. ഒടുവിൽ തലകുനിക്കണം എന്ന സാഹചര്യം വന്നപ്പോൾ അവർ ഒരു കടുത്ത തീരുമാനമെടുത്തു. എല്ലാവരെയും ഞെട്ടിക്കുന്ന ഈ കഥ പറയുകയാണ് “കാലം പറഞ്ഞ കഥ” എന്ന ചിത്രം.
അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.

നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ, പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ – വിനോദ് ജി.മധു, എഡിറ്റിംഗ് – കണ്ണൻ, ജോജി, ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന – വയലാർ ശരത്ചന്ദ്രവർമ്മ, ശ്രീകുമാർ ഇടപ്പോൺ, സംഗീതം – അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം – കിരൺ മാസ്റ്റർ, ആർട്ട് – സന്തോഷ് പാപ്പനംകോട്, മേക്കപ്പ് – സുധീഷ് നാരായൻ, പി.ആർ.ഒ – അയ്മനം സാജൻ. ചിത്രം റിലീസിന് ഒരുങ്ങുന്നു.
അയ്മനം സാജൻ
