പരുന്ത് നായകനാകുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്ത ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പത്മവ്യൂഹത്തിലൂടെ എന്ന ചിത്രത്തിന്റെ പൂജയും, റെക്കോർഡിംങ്ങും കഴിഞ്ഞ ദിവസം എറണാകുളം റിയാൻ സ്റ്റുഡിയോയിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ കാഥികൻ വി.ശാംബശിവനെ നായകനാക്കി പല്ലാം കുഴി എന്ന ചിത്രം സംവിധാനം ചെയ്ത എം.എൻ.ശ്രീധരൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദിദേവ് കൃഷ്ണാ പ്രൊഡക്ഷൻസിനു വേണ്ടി ഡോ.സജിത്ത് കൃഷ്ണൻ നിർമ്മിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ ആന്ധ്രയിലെ നെല്ലൂർ ഗ്രാമത്തിൽ സംഭവിച്ച അത്യപൂർവ്വമായ പ്രണയകഥ. അഗ്നിയിൽ ദഹിച്ച്, കൃഷ്ണ പരുന്തായി പുനർജനിച്ച്, തന്റെ പ്രണയിനിയുടെ സംരക്ഷകനായി മാറേണ്ടി വന്ന മുജ്ജന്മ കാമുകന്റെ ഹൃദയഹാരിയായ കഥ അവതരിപ്പിക്കുകയാണ് പത്മവ്യൂഹത്തിലൂടെ എന്ന ചിത്രം.
അദിദേവ് കൃഷ്ണ പ്രൊഡക്ഷൻസിനു വേണ്ടി ഡോ.സജിത്ത് കൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം എം.എൻ.ശ്രീധരൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം -ശിവപ്രസാദ് ഇരവിമംഗലം, ഡി.ഒ.പി – ഹഫീസ് ഇസ്മയിൽ, ഗാനങ്ങൾ – വയലാർ ശരത്ചന്ദ്രവർമ്മ, ശിവപ്രസാദ് ഇരവിമംഗലം, ജയൻ തൊടുപുഴ, സംഗീതം – സ്റ്റിൽജു അർജുൻ, ആലാപനം – പി.ജയചന്ദ്രൻ ,വിജയ് യേശുദാസ്, കവിത വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ – സാബു ഭാസ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ് മാടപ്പള്ളി, പി.ആർ.ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മാസം മുതലമടയിൽ ആരംഭിക്കും.
– അയ്മനം സാജൻ