വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. ‘സ്ക്രീൻ പ്ലേ’ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്നു. കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ജനുവരി രണ്ടാം വാരം ചിത്രം തീയേറ്ററിലെത്തും.
പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. നല്ല കഥകളുമായി സിനിമാരംഗത്ത് അലയുന്ന ഒരു കഥാകൃത്ത്. അയാളുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി. അതെല്ലാം സഹിച്ച് അയാൾ തന്റെ കഥാപാത്രങ്ങളുമായി അലയുന്നു. ഒടുവിൽ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ് അയാളുടെ ജീവിതത്തിൽ ഉണ്ടായത്.
സെഞ്ച്വറിവിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “സ്ക്രീൻ പ്ലേ”. സംവിധാനം കെ. എസ്. മെഹമൂദ്, തിരക്കഥ – മമ്മി സെഞ്ച്വറി, സംഭാഷണം – രാജേഷ് കോട്ടപ്പടി, ഡി.ഒ.പി – ഷെട്ടി മണി, ഗാനങ്ങൾ – പ്രജോദ് ഉണ്ണി, സംഗീതം – ബാഷ ചേർത്തല, ആലാപനം – പി.ജയചന്ദ്രൻ, വിജയ് യേശുദാസ്, കെ.എസ്.ചിത്ര, സലീം, കല – സനൂപ് മുള്ളൻകുന്ന്, വിനോദ് മാധവൻ, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, കോസ്റ്റും – അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കോട്ടപ്പടി. അസിസ്റ്റന്റ് ഡയറക്ടർ – അർജുൻ, നിഷാദ് കല്ലുങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – നിദീഷ് മുരളി, സ്റ്റിൽ – ഷാമിൽ ഹനീഫ് മറ്റപ്പിള്ളി, പി.ആർ.ഒ – അയ്മനം സാജൻ.
പ്രശാന്ത് കാഞ്ഞിരമറ്റം, റസാക് പാരഡൈസ്, റഫീക് ചോക്ലി, കലാഭവൻ രഞ്ജിത്ത്, പ്രഗ്യ, അലീന, രാധിക, നാസ്സർ, ഇസ്മയിൽ, ശ്രി പതി സെബി ഞാറക്കൽ, ജയാശിവകുമാർ, ശ്രീധർമടമ്പത്ത്, എലിക്കുളം ജയകുമാർ, നന്ദു ലാൽ, ഗ്രേഷ്യ അരുൺ, മാസ്റ്റർ കാശിനാഥ്, ബേബി അതിഥി ശിവകുമാർ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ