പുതുമയുള്ള കഥയും, അവതരണവും കാഴ്ചവെക്കുന്ന ആക്ഷൻ ചിത്രമായ രാക്ഷസി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. സെഞ്ച്വറി വിഷൻ, റോഷിക എന്റർപ്രൈസ്സ് എന്നീ ബാനറുകൾക്ക് വേണ്ടി മമ്മി സെഞ്ച്വറി, പവൻകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രാക്ഷസി താരാദാസ് സംവിധാനം ചെയ്യുന്നു. പൂജയ്ക്ക് പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
കഥ, തിരക്കഥ, സംഭാഷണം – താരാദാസ് ,ഡി.ഒ.പി – ഷെട്ടി മണി, സംഗീതം – ബാഷ് ചേർത്തല, എഡിറ്റർ – ജോവിൻ ജോൺ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, പ്രൊഡക്ഷൻ കൺട്രോളർ – നിധീഷ് മുരളി, ആർട്ട് – ഗിരീഷ്,മേക്കപ്പ് – നിഷാന്ത് സുബ്രൻ, കോസ്റ്റ്യൂം – ദേവകുമാർ എസ്., ബി.ജി.എം – ജോയ് മാധവ്, ലെയ്സൻ ഓഫീസർ – സിബി ഞാറക്കൽ, ഡി.ഐ – ദീപക് ലീലാ മീഡിയ, എഫക്സ് – ആഷിഷ്, സ്റ്റിൽ – സനീഷ് തിരൂർ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – എച്ച്.ആർ.മൂവീസ് റിലീസ്.
മുബൈ താരങ്ങളായ പ്രീതി ഗോസ്വാമി, രുപ്വി പട്ടേൽ, കൈലേഷ്, റഫീക് ചോക്ളി, വിക്രം, നിഷാന്ത്, നിമിഷ, ഗ്രേഷ്യ, പ്രഗതി കേഡിയാർ, ശ്രീധർ, ശ്രീപതി, ശിവദാസ് എന്നിവർ അഭിനയിക്കുന്നു. പൂജ കഴിഞ്ഞ ചിത്രം പെരുമ്പാവൂരിൽ ചിത്രീകരണം ആരംഭിച്ചു.
– അയ്മനം സാജൻ