സംവിധായകനും കൺട്രോളറും കള്ളനും പോലീസുമായി മാറി! സിനിമയിൽ തന്നെയാണ് ഈ സംഭവം. ‘ഇ എം ഐ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോബി ജോണും, കൺട്രോളർ ക്ലെമന്റ് കുട്ടനുമാണ് ഇ എം ഐ എന്ന സ്വന്തം ചിത്രത്തിൽ കള്ളനും പോലീസുമായി വേഷമിട്ട് കൈയ്യടി നേടിയത്. സംവിധായകൻ ജോബി ജോൺ സി.ഐ എ.കെ.ബാബുരാജ് എന്ന കഥാപാത്രത്തെയും, കൺട്രോളർ ക്ലെമന്റ് കുട്ടൻ ഒവ്വമൂലചന്ദ്രൻ എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ രണ്ട് പേരും കയ്യടി നേടി. തിരുവനന്തപുരത്താണ് ചിത്രീകരണം നടന്നത്.
സി.ഐ എ.കെ.ബാബുരാജ് ശക്തനായ പോലീസ് ഓഫീസറാണ്. തന്റെ സ്റ്റേഷൻ അതിർത്ഥിയിലെ, കള്ളമ്മാർക്കും, കൊള്ളക്കാർക്കും ഇദ്ദേഹം പേടി സ്വപ്നമാണ്. കൊള്ള പലിശക്കാരനും കള്ളനുമായ ഒവ്വമൂലചന്ദ്രൻ സി.ഐ ബാബുരാജിന്റെ നോട്ടപ്പുള്ളിയായിരുന്നു. കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന ചന്ദ്രൻ, പാവങ്ങളെ ട്രാപ്പിലാക്കാനും മിടുക്കനായിരുന്നു. നാട്ടിലെ എല്ലാ കള്ളമ്മാർക്കും അത്താണിയായ ചന്ദ്രനെ ഒരു ദിവസം സി.ഐ.ബാബുരാജ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ചന്ദ്രനെ പോലീസ് പിടികൂടിയത് വലിയൊരു വാർത്തയായിരുന്നു.
ഇ എം ഐ എന്ന ചിത്രത്തിലെ, എല്ലാവരെയും ആകർഷിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഒവ്വമൂലചന്ദ്രനും, സി.ഐ എ.കെ.ബാബുരാജും. ചിത്രത്തിന്റെ സംവിധായകനും, കൺട്രോളറും ഈ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയരായി. ചിത്രീകരണം പൂർത്തിയായ ഇ എം.ഐ ഉടൻ പ്രദർശനത്തിനെത്തും.
ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആന്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല, ഗാനങ്ങൾ – സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥൻ, അജി സരസ്, പ്രൊഡക്ഷൻ കൺട്രോളർ- ക്ലെമന്റ് കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബാബു കലാഭവൻ, മാനേജർ – ജയചന്ദ്രൻ ജെ, കല – സുബാഹു മുതുകാട്, മേക്കപ്പ് – മഹേഷ് ചേർത്തല, കോസ്റ്റ്യൂം – നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ജാക്കുസൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ, ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ, ഹെയർ ട്രസറർ – ബോബി പ്രദീപ്, സ്റ്റിൽ – അഖിൽ, പി.ആർ.ഒ – അയ്മനം സാജൻ.
ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ, ജോബി ജോൺ, ക്ലെമന്റ് കുട്ടൻ, പ്രേം പട്ടാഴി, ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കർ, രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ, സുനീഷ്, സഞ്ജയ് രാജ്, അഖിൽ, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എൽസൻ, വിനോദ്, ദർശന, സോമരാജ്, എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ