റാഗിപ്പൊടി – 2 സ്പൂൺ
റോബസ്റ്റ പഴം – 1 എണ്ണം
തണുപ്പിച്ച പാൽ – 1 കപ്പ്
ഈന്തപ്പഴം – 3 എണ്ണം
അണ്ടിപ്പരിപ്പ് – 4 എണ്ണം
ബദാം – 3 എണ്ണം
തയ്യാറാക്കേണ്ട വിധം:
- റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളമൊഴിച്ച് ഇളക്കി മൂന്നു മിനിറ്റ് വേവിച്ചു കുറുക്ക് എടുക്കുക. ചൂടാറിയ ശേഷം ഈ കുറുക്ക് മിക്സിയിൽ ഇടുക.
- റോബസ്റ്റ പഴം മുറിച്ചു ചേർക്കുക.
- അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബദാം കുതിർത്തു ചേർക്കുക.
- തണുത്ത പാലൊഴിച്ചു അടിച്ചെടുക്കുക.
റാഗി സ്മൂത്തി റെഡി!
തയ്യാറാക്കിയത്:
ഷീജ അനിൽ


