- മൈദ – 1 കപ്പ്
കൊക്കോ പൌഡർ – കാൽ കപ്പ്
ബേക്കിംഗ് പൌഡർ – 1 സ്പൂൺ
ബേക്കിംഗ് സോഡ – അര സ്പൂൺ - മുട്ട – 3 എണ്ണം
- വാനില എസ്സെൻസ് – 1 സ്പൂൺ
പഞ്ചസാര പൊടിച്ചത് – 1 കപ്പ് - സൺഫ്ലവർ ഓയിൽ – അര കപ്പ്
- വിപ്പിംഗ് ക്രീം – ഒന്നര കപ്പ്
- ഡാർക്ക് ചോക്ലേറ്റ് പീസ് – കാൽ കപ്പ്
- പഞ്ചസാര പാനി – കാൽ ഗ്ലാസ്
തയ്യാറാക്കേണ്ട വിധം:
• ഒന്നാമത്തെ ചേരുവകളെല്ലാം മിക്സ് ചെയ്ത് രണ്ടു പ്രാവശ്യം അരിച്ചെടുക്കുക.
• മുട്ട ബീറ്റ് ചെയ്യുക. ഇതിലേയ്ക്ക് മൂന്നാമത്തെ ചേരുവ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.
• ഓയിൽ ചേർത്ത് നല്ലവണ്ണം ഇളക്കുക. മിക്സ് ചെയ്ത ഒന്നാമത്തെ ചേരുവകൾ കുറേശ്ശേയായി ഇളക്കി ചേർക്കുക.
• കേക്ക് പാനിൽ ബട്ടർ പേപ്പർ വച്ച് ബാറ്റെർ ഒഴിക്കുക, ഓവൻ 15 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം 1800 C ൽ 35-40 മിനിറ്റ് വയ്ക്കുക.
• സ്പോഞ്ജു കേക്ക് ഓവനിൽ നിന്ന് മാറ്റി തണുത്തു കഴിയുമ്പോൾ മൂന്നു ലേയർ ആക്കി കട്ട് ചെയ്യുക.
• വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക.
• ഡാർക്ക് ചോക്ലേറ്റ് ഒരു പാത്രത്തിൽ വച്ച് മെൽറ്റ് ആകാൻ ചൂട് വെള്ളത്തിൽ രണ്ടു മിനിറ്റ് ഇറക്കി വയ്ക്കുക.
• വിപ്പിംഗ് ക്രീമിലേക്ക് മേൽറ്റായ ഡാർക്ക് ചോക്ലേറ്റ് മുക്കാൽ ഭാഗം ചേർത്തിളക്കുക.
• കട്ട് ചെയ്ത കേക്ക് ലേയറിന്റെ മുകളിൽ പഞ്ചസാര പാനി നനക്കുക. അതിന്റെ മുകളിൽ വിപ്പിംഗ് ക്രീം ഇട്ടു കൊടുക്കുക. അതിനു ശേഷം ക്രീം കൊണ്ട് കേക്ക് മൊത്തത്തിൽ കവർ ചെയ്യുക.
• മെൽറ്റ് ചെയ്ത ചോക്ലേറ്റ് മുകളിൽ ഒഴിക്കുക. ക്രീം പൈപ്പിംഗ് ബാഗിലാക്കി അലങ്കരിക്കുക.
• രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഉപയോഗിക്കാം.
തയ്യാറാക്കിയത്:
ഷീജ അനിൽ


