32.8 C
Trivandrum
January 16, 2025
Book Review

ആൽക്കെമിസ്റ്റ് – ഒരു ആട്ടിടയന്റെ നിധി തേടിയുള്ള യാത്ര

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 1988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു.

ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു നിധിയുണ്ടെന്ന് ഒരു സ്വപ്നം കാണുന്നു. ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ എന്നിങ്ങനെ യാത്രയിൽ കണ്ടു മുട്ടുന്ന നിരവധി കഥാപാത്രങ്ങൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. വീണ്ടും യാത്ര തുടരുകയും, പിന്നീട് ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം.

പൗലോ കൊയ്‌ലോ: ഒരു ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോ. 1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ചു. പിതാവ് എഞ്ജിനീയറായിരുന്ന പെദ്രോ ക്വീമ കൊയ്ലോ ഡിസൂസ, മാതാവ് ലൈജിയ. ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരൻ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ദി ആൽകെമിസ്റ്റ് എന്ന നോവൽ വളരെ പ്രസിദ്ധമാണ്. 56 ഭാഷകളിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആറരക്കോടിയിലേറെ കോപ്പികൾ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം കാണുകയും തന്റെ ആഗ്രഹങ്ങളുടെ ദിശയിൽ നടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഇടയൻ കുട്ടി. തന്റെ വിധി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് മനസ്സിലാക്കാൻ, അദ്ദേഹം സ്പെയിനിലെ തന്റെ വീട്ടിൽ നിന്നും ടാൻജിയേഴ്സിന്റെ ചന്തകളിലൂടെയും വലിയ ഈജിപ്ഷ്യൻ മരുഭൂമിയിലേക്കും യാത്ര ചെയ്യുന്നു. അവൻ കബളിപ്പിക്കപ്പെടുന്നു, സ്നേഹം അനുഭവിക്കുന്നു, നഷ്ടപ്പെടുന്നു, പണം സമ്പാദിക്കുന്നു, മറ്റൊരു ഭാഷ പഠിക്കുന്നു, വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നു, സുഖകരവും അത്ര സുഖകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ സ്വയം കണ്ടെത്തുന്നു.



അദ്ദേഹത്തിന്റെ യാത്ര സാഹസികതയും പാഠങ്ങളും നിറഞ്ഞതാണ്. അതേസമയം ഒരു രാജാവിനെയും മരുഭൂമിയിലെ സ്ത്രീയെയും ഒരു ആൽക്കെമിസ്റ്റിനെയും കണ്ടുമുട്ടാനുള്ള പദ്ധതിയും അദ്ദേഹം കണ്ടെത്തുന്നു. ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം. ഇതിലെ യാത്ര എന്നത് ജീവിതമാണ്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തൊട്ടുരുമ്മിയുള്ള രചന. സാന്റിയാഗോയോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതുപോലെയുള്ള ഒരു അനുഭവം ഈ നോവൽ തരും എന്നുള്ളത് തീർച്ച.

ദി ആൽക്കെമിസ്റ്റ് എന്ന ഈ നോവലിന്റെ മലയാളം പതിപ്പ് ആമസോണിൽ ലഭ്യമാണ്. ഈ നോവൽ വാങ്ങുവാനായി ചുവടെ ക്ലിക്ക് ചെയ്യാം.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More