എന്നും നെഞ്ചോട് ചേർത്ത് വെയ്ക്കാൻ ഒരു ഗാനവുമായി എന്നും എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഗുഡ് വെ ക്രിയേഷൻസിന്റെ ഈ പുതിയ മ്യൂസിക്കൽ ആൽബം, പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. പ്രവാസത്തിന്റെ കൈപ്പേറിയ ജീവിതത്തിലും സ്വന്തം കുടുംബത്തിന്റെ, കുടുംബ പശ്ചാത്തലത്തിൽ നിന്നും നേരിടുന്ന നീറുന്ന വേദനകൾ മനസ്സിനെ വിടാതെ പിന്തുടരുമ്പോഴും, താൻ ജനിച്ചു വളർന്ന വീടും കുടുംബ സ്വത്തും അന്ന്യാദീനപ്പെടാതെ സംരക്ഷിക്കണമെന്ന മെസേജാണ് ഈ ആൽബത്തിലൂടെ പറയുന്നത്.
കഥ, തിരക്കഥ, രചന, സംഗീതം – സത്യൻകാലിചാം പൊതിയാണ്. സംവിധാനം നിർവഹിച്ചത് സത്യൻ കാലിചാംപൊതി, മനോജ് കെ സേതു എന്നിവർ ചേർന്നാണ്. ജെയിംസ് ഇടപ്പള്ളി, ഷൂബിൻ തീക്കടി, സച്ചിൻ മടിക്കൈ എന്നിവരാണ് അസോസിയേറ്റ് ഡയറക്റ്റേർസ്, ക്യാമറ & എഡിറ്റിങ് – മനോജ് കെ സേതു, ക്യാമറ – (ഗൾഫ് ഷൂട്ട്) സൂര്യാൻസ് ശിവകുമാർ, ക്യാമറ അസിസ്റ്റന്റ് – സന്ദീപ് പഴയങ്ങാടി, ആർട്ട് – പപ്പൻ മാതമംഗലം, ആലാപനം – ഷൂബിൻ തീക്കടി, മേക്കപ്പ്, ജിത്തു പയ്യന്നൂർ, ഓർക്കസ്ട്രാ – ജോയ് ദാസ്സ്, സ്റ്റുഡിയോ & മിക്സിങ് – സുബൈർ പല്ലവി, പ്രൊഡക്ഷൻ കണ്ട്രോൾ, പ്രമോദ് പയ്യന്നൂർ, പി.ആർ.ഒ – അയ്മനം സാജൻ.
മനോജ് രാമപുരത്ത്, ശീതൾ ചന്ദ്രൻ, പ്രഭ ബങ്കളം,വിജിത സത്യൻ, ശ്രീലക്ഷ്മി ശ്രീധരൻ, അദ്വൈദ് രാജ്, അശ്വിൻ സത്യൻ, ശിവാനി ശ്യാം, മദനൻ മാരാർ, ശിവനന്ദ വിനോദ്, അഭിനവ് ശ്രീകുമാർ, ബബീഷ് മടിക്കൈ, രാജൻ കുറുവാട്ട്, എന്നിവരാണ് അഭിനേതാക്കൾ. ഗുഡ് വേ ക്രിയേഷൻസ് യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.
– അയ്മനം സാജൻ