29.8 C
Trivandrum
January 1, 2025
Movies

ദ്രാവിഡ രാജകുമാരൻ. ചിത്രീകരണം പൂർത്തിയായി.

തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ ചേർത്തലയിൽ ചിത്രീകരണം പൂർത്തിയായി. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ ചിത്രം നിർമ്മിക്കുന്നു.

നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപി നായകനാകുന്ന ചിത്രമാണിത്. വിശ്വൻ മലയൻ എന്ന തെയ്യക്കാരന്റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെയ്യക്കാരന്റെ ശരീരഭാഷയിൽ മിന്നുന്ന പ്രകടനമാണ് ജിജോ നടത്തിയത്. അതിസങ്കീർണ്ണമായ കഥാപാത്രമാണ് വിശ്വൻ മലയൻ. തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യൻ. നാട്ടുകാരിൽ ചിലർക്ക് വിശ്വൻ ഒരു ഹീറോയാണെങ്കിൽ, മറ്റ് ചിലർക്ക് അയാൾ ഒരു വില്ലനാണ്. ഞാറ്റുവേല പാടം കടന്ന്, കന്നി കൊയ്ത്ത് കഴിഞ്ഞു്, പൂരപ്പറമ്പിലെ കെട്ടുകാഴ്ചകളിൽ ഗ്രാമം ഒന്നടങ്കം മുങ്ങിത്താഴുമ്പോൾ, ജീവതകാശത്തിലെ പെരുമലയൻ പട്ടെറിഞ്ഞ് എങ്ങോ പോയ് മറഞ്ഞിരുന്നു!

താളമേളങ്ങളുടെ പശ്ചത്തലത്തിൽ, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരൻ. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയന്റെ കഥ. മലയാളത്തിൽ ആദ്യമാണ് ഇത്തരമൊരു കഥ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ മാസം വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.



നിർമ്മാണം – വിനീത തുറവൂർ, രചന, സംവിധാനം – സജീവ് കിളികുലം, ക്യാമറ – പ്രശാന്ത് മാധവ്, ഗാനങ്ങൾ – സജീവ് കിളികുലം, നിഥിൻ കെ.ചെറിയാൻ, സംഗീതം – സജീവ് കിളികുലം, എബിൻ പള്ളിച്ചൻ, ആലാപനം -നിത്യാമാമൻ, എഡിറ്റർ -ഹരി ജി.നായർ, പശ്ചാത്തല സംഗീതം – കല – വിനീഷ് കൂത്തുപറമ്പ്, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, നൃത്തം – അസ്നീഷ്, മേക്കപ്പ് – ധർമ്മൻ പാമ്പാടി, പ്രജി കൂത്തുപറമ്പ്, വസ്ത്രാലങ്കാരം – സുരേഷ്, വാസു പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ഫിനാൻസ് കൺട്രോളർ – റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ – പ്രമോദ് ഗോവിന്ദ്, മാനേജേഴ്സ് – ഷാനവാസ് ഖാൻ, ധനിഷ് വയലാർ, അസോസിയേറ്റ് ക്യാമറ, സ്റ്റിൽ – അജിത്ത് മൈത്രേയൻ, പി.ആർ.ഒ – അയ്മനം സാജൻ.

ജിജോ ഗോപി, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, സുൽഫിയമജീദ്, ഡോ.അനഘ, ശിവദാസൻ മട്ടന്നൂർ, രാജേന്ദ്രൻ തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായിവെങ്കിടേഷ്, സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീർത്തി, ഗീത എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More