മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ മറ്റൊന്നുമല്ല, ‘സിഐഡി ലിയോ’ തന്നെയാണ്. ലിയോയുടെ ബുദ്ധിപരമായ നീക്കങ്ങളും മറ്റും കൊണ്ട് എതിരാളികളെ ഒതുക്കുന്ന കഥകളാണ് ഇവ. ലിയോയുടെ പ്രധാന എതിരാളി മറ്റാരുമല്ല, ഫോക്സൺ കുറുക്കനും, ജഗ്ഗു കരടിയുമാണ്. മൃഗരാജനെ വകവരുത്തിയിട്ടു പ്രധാനിയാകണമെന്ന ചിന്തകളുമായി ആണ് ഫോക്സണും കൂട്ടുകാരൻ ജഗ്ഗുവും നടക്കുന്നത്. രസകരമായ ആ കഥകളാണ് ഈ കോമിക് ബുക്കിൽ പറയുന്നത്.
ഇപ്പോൾ ഡിജിറ്റൽ ബുക്ക് ആയി ആണ് ഈ ചിത്രകഥ ഇറങ്ങിയിരിക്കുന്നത്. മണിച്ചെപ്പിന്റെ വെബ്‌സൈറ്റിൽ, ‘BUY BOOKS’ എന്ന പേജിൽ പോയാൽ ഈ ബുക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.