ന്യൂ ജനറേഷൻ തലമുറയുടെ തല തിരിഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ‘ക്രൂരൻ’ എന്ന ടെലിഫിലിം റിലീസിന് തയ്യാറാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ക്രൂരൻ വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്നു. ഇന്നത്തെ പുതിയ തലമുറ ജനിപ്പിച്ച മാതാപിതാക്കളെപ്പോലും മണ്ടന്മാരായി ജീവിക്കുന്നു. ഇവരുടെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്ര എങ്ങോട്ടാണ്. വഴിതെറ്റിയ ജീവിതക്രമം പുതിയ തലമുറയെ എവിടെ എത്തിക്കും? ഇതെല്ലാം ചർച്ച ചെയ്യുകയാണ് ക്രൂരൻ എന്ന കൊച്ചു ചിത്രം.
കരീം കരുനാഗപ്പള്ളിയുടെ നിർമ്മാണത്തിൽ ,ശ്രീജിത്ത് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ക്രൂരൻ, കോട്ടയം, തിരുവല്ല, കരുനാഗപ്പള്ളി, എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഡി.ഒ.പി – സൂരനാട് രാജീവ് കുമാർ, എഡിറ്റർ – അഖിൽദാസ്, അസോസിയേറ്റ് ഡയറക്ടർ – ലിന്റു ജോസ്, അനിൽ ആദിനാട്, മേക്കപ്പ് – അംബിക അനിൽ, സ്റ്റിൽ – ലക്ഷ്മി സ്റ്റുഡിയോ, പി.ആർ.ഒ- അയ്മനം സാജൻ
നിരവധി സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ സുനിൽ സഫായി പ്രധാനവേഷത്തിലെത്തുന്നു, കരീം കരുനാഗപ്പള്ളിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഡിസംബർ അവസാനം ക്രൂരൻ എത്തും.
– അയ്മനം സാജൻ