ചേരുവകൾ:
ഓട്സ് – അര കപ്പ്
പാൽ – മുക്കാൽ കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ട് സ്പൂൺ
ക്യാബേജ് അരിഞ്ഞത് – രണ്ട് സ്പൂൺ
തക്കാളി അരിഞ്ഞത് – ഒരെണ്ണം
സവാള അരിഞ്ഞത് – രണ്ട് സ്പൂൺ
മല്ലിയില – ആവശ്യത്തിന്
കുരുമുളക് പൊടി – കാൽ സ്പൂൺ
ഉപ്പ് – പാകത്തിന്
മുട്ട – രണ്ടെണ്ണം
ബട്ടർ – ചെറിയ പീസ്
തയ്യാറാക്കേണ്ട വിധം:
ഓട്സ് പാലൊഴിച്ചു ആറോ, ഏഴോ മിനിറ്റ് കുതിരാൻ വയ്ക്കുക. അതിനു ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു അടിച്ചെടുക്കുക. ഇതിലോട്ട് മൂന്നാമത്തെ ചേരുവകളെല്ലാം ചേർത്ത് കൂട്ടിയിളക്കി യോജിപ്പിക്കുക. പാൽ ചൂടാവുമ്പോൾ ബട്ടർ ചേർക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് പരത്തുക. അഞ്ചു മിനുട്ട് ലോ ഫ്ളൈമിൽ വേവിക്കുക. അതിനു ശേഷം മറിച്ചിടുക.
തയ്യാറാക്കിയത്:
ഷീജ അനിൽ


